HOME » NEWS » Film » MOVIES POSTER FROM AMITH CHAKALAKKAL MOVIE DJIBOUTI IS HERE N

അമിത് ചക്കാലക്കലിന്റെ 'വൈൽഡ് ആൻഡ് റോ' ആക്ഷൻ; 'ജിബൂട്ടി' ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

കോവിഡ് നാളുകളിൽ വിദേശത്ത് ചിത്രീകരിച്ച മലയാള സിനിമയാണ് 'ജിബൂട്ടി'

News18 Malayalam | news18-malayalam
Updated: June 30, 2021, 5:49 PM IST
അമിത് ചക്കാലക്കലിന്റെ 'വൈൽഡ് ആൻഡ് റോ' ആക്ഷൻ; 'ജിബൂട്ടി' ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി
ജിബൂട്ടി
  • Share this:
അമിത്‌ ചക്കാലക്കൽ നായകനാവുന്ന ത്രില്ലർ ചിത്രം 'ജിബൂട്ടി'യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക്‌ സോങ്ങും ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ചിത്രത്തിന്റെ റിലീസ്‌ തിയതി ഉടൻ പ്രഖ്യാപിക്കും.

2020 മാർച്ച് മാസത്തിലെ കോവിഡ് പൊട്ടിപ്പുറപ്പെടലും പൊടുന്നനെ ഉണ്ടായ ലോക്ക്ഡൗണും ആരും ഒരിക്കലും മറക്കാൻ ഇടയില്ല. ലോകമെമ്പാടും അതിന്റെ പ്രകമ്പനങ്ങളുണ്ടായി. ഇക്കാലയളവിൽ രണ്ട്‌ മലയാള സിനിമാ സംഘങ്ങൾ വിദേശത്ത് കുടുങ്ങി; പൃഥ്വിരാജ് നായകനാവുന്ന 'ആടുജീവിതവും' അമിത് ചക്കാലക്കൽ നായക വേഷം ചെയ്യുന്ന 'ജിബൂട്ടിയും'. കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടി എന്ന രാജ്യത്തായിരുന്നു അതേ പേരിൽ ഒരുങ്ങുന്ന, 75 പേർ അടങ്ങിയ 'ജിബൂട്ടി' സിനിമാ സംഘം.

കേരളത്തിലും ജിബൂട്ടിയിലുമായി ഒരാളുടെ യഥാർത്ഥ ജീവിത കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. റൊമാൻസ്-ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ശരിക്കും പരീക്ഷണഘട്ടത്തിലൂടെ സിനിമാ സംഘം കോവിഡ് നാളുകളിൽ കടന്നു പോയിട്ടുണ്ടായിരുന്നു.ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്‌: ബ്ലൂഹിൽ മ്യൂസിക്സിക്സ്‌.‌ തിരക്കഥ, സംഭാഷണം: അഫ്സൽ അബ്ദുൾ ലത്തീഫ്‌, എസ്‌. ജെ. സിനു, ചിത്രസംയോജനം: സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: തോമസ്‌ പി.മാത്യു, ആർട്ട്‌: സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റിൽസ്‌: രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌: വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌: സനൂപ്‌ ഇ.സി, വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം. ആർ. പ്രൊഫഷണൽ.

Summary: New poster from Amith Chakalakkal movie Djibouti is now released. The poster throws some wild and raw action from Amith. Djibouti was one of the two Malayalam cinemas which were progressing in locations outside India during Covid 19 pandemic outbreak
Published by: user_57
First published: June 30, 2021, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories