Prayaga Martin | പുത്തൻ ലുക്കിൽ പ്രയാഗ മാർട്ടിന്റെ മടങ്ങിവരവ്; കൊച്ചി നഗരത്തിൻ്റെ ഉൾത്തുടിപ്പ് പകർത്തുന്ന 'ഡാൻസ് പാർട്ടി'

Last Updated:

'ഡാൻസ് പാർട്ടി'യിലൂടെയാണ് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ്

പ്രയാഗ മാർട്ടിൻ
പ്രയാഗ മാർട്ടിൻ
നടി പ്രയാഗ മാർട്ടിന്റെ (Prayaga Martin) അടിപൊളി ഹെയർസ്‌റ്റൈലും ലുക്കും എങ്ങും ചർച്ചയായ കാര്യമാണ്. ഇതേ ലുക്കിൽ പ്രയാഗ ഒരു മലയാള സിനിമയിലെത്തുന്നു. സോഹൻ സീനു ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടിയിലൂടെയാണ് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ്. ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസീസും നൈസി റെജിയുമാണ് നിർമാണം. മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് നായകന്മാർ.
കൊച്ചി നഗരത്തിൻ്റെ ഉൾത്തുടിപ്പുകളാണ് യൂത്തിൻ്റെ കാഴ്ച്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നത്. ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ഏറെ വർണ്ണപ്പകിട്ടോടെ അവതരിപ്പിക്കുന്നത്.
advertisement
ലെന, സാജു നവോദയ, നാരായണൻകുട്ടി, ശ്രദ്ധാ ഗോകുൽ, പ്രീതി രാജേന്ദ്രൻ, ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് മറ്റഭിനേതാക്കൾ.
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അതൺ മനോഹർ, കോ-ഡയറക്ടർ – പ്രകാശ് കെ. മധു, ഡിസൈൻ: കോളിൻസ് ലിയോഫിൽ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ – ഷഫീഖ്, പ്രൊജക്റ്റ് ഡിസൈനർ – മധു തമ്മനം, പ്രൊഡക്ഷൻ കൺട്രോളർ-
advertisement
സുനിൽ ജോസ്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – നിദാദ്.
Summary: Actor Prayaga Martin sported a very interestingly done hairstyle in her recent outings. The matter came to the attention of social media folks in no time. She is set to make a comeback to Malayalam cinema through the film ‘Dance Party’ directed by Sohan Seenulal. It has Vishnu Unnikrishnan, Shine Tom Chacko and Sreenath Bhasi in lead roles
മലയാളം വാർത്തകൾ/ വാർത്ത/Film/
Prayaga Martin | പുത്തൻ ലുക്കിൽ പ്രയാഗ മാർട്ടിന്റെ മടങ്ങിവരവ്; കൊച്ചി നഗരത്തിൻ്റെ ഉൾത്തുടിപ്പ് പകർത്തുന്ന 'ഡാൻസ് പാർട്ടി'
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement