advertisement

ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ എന്നും അങ്ങനെയായിരുന്നു; അച്ഛന്റെയും അമ്മയുടെയും പഴയ ചിത്രത്തിന് മാസ്സ് ക്യാപ്‌ഷനുമായി പൃഥ്വി

Last Updated:

Prithviraj captions an old photograph of his parents in an interesting way | രണ്ട് തലമുറയായി തുടരുന്ന പാരമ്പര്യം കണ്ടെത്തി ക്യാപ്‌ഷനിട്ട് പൃഥ്വിരാജ്

സുകുമാരന്റെയും മല്ലികയുടെയും ഒരു പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. കഴിഞ്ഞ ദിവസം മൂത്ത മകൻ ഇന്ദ്രജിത്തും മരുമകൾ പൂർണ്ണിമയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 'പണ്ട് പണ്ടൊരു പ്രണയകാലത്ത്' എന്ന് ഇന്ദ്രജിത് അടിക്കുറിപ്പിട്ടപ്പോൾ അമ്മയുടെ സൗന്ദര്യത്തിലാണ് പൂർണ്ണിമയുടെ കണ്ണുടക്കിയത്.
എന്നാൽ ഇളയ മകൻ പൃഥ്വിരാജാണ് രണ്ടു തലമുറയായി തുടരുന്ന ആ പാരമ്പര്യം കണ്ടെത്തി കൃത്യമായി ക്യാപ്‌ഷനിട്ടത്.
അച്ഛനും അമ്മയും സിനിമാ മേഖലയിൽ വച്ചാണ് കണ്ടുമുട്ടിയതെങ്കിൽ, ഇന്ദ്രജിത്തും പൂർണ്ണിമയും സീരിയൽ കാലത്താണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ശേഷം വിവാഹിതരാവുന്നതും. സിനിമയിൽ സജീവമായ കാലത്ത് പക്ഷെ പൃഥ്വിരാജ് ജീവിത സഖിയെ കണ്ടെത്തിയത് മാധ്യമമേഖലയിൽ നിന്നായിരുന്നു. പിൽക്കാലത്ത് നിർമ്മാതാവായെത്തി സുപ്രിയയും സിനിമാ മേഖലയിലെ പാരമ്പര്യം പിന്തുടർന്നു.
അത് തന്നെയാണ് പൃഥ്വി കണ്ടെത്തിയതും. "ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ എന്നും സ്ത്രീകളെ ആകർഷിച്ചിരുന്നു." എന്നാണ് പൃഥ്വി പറയുന്നത്. അച്ഛന്റെയും അമ്മയുടെയും സൗന്ദര്യത്തെ വാഴ്ത്താനും പൃഥ്വിരാജ് മറക്കുന്നില്ല.
advertisement
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ എന്നും അങ്ങനെയായിരുന്നു; അച്ഛന്റെയും അമ്മയുടെയും പഴയ ചിത്രത്തിന് മാസ്സ് ക്യാപ്‌ഷനുമായി പൃഥ്വി
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement