'താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ?'; നടൻ വിനായകന് മറുപടിയുമായി നിർമാതാവ് ഷിബു ജി. സുശീലൻ

Last Updated:

'താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ. അതാണ് ആണത്തം'

ഷിബു ജി. സുശീലൻ, വിനായകൻ
ഷിബു ജി. സുശീലൻ, വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ചുകൊണ്ട് ഫേസ്ബുക്ക് വീഡിയോയിൽ സംസാരിച്ച നടൻ വിനായകനെതിരെ രോഷം ഇരമ്പുകയാണ്. അത്യന്തം മോശം ഭാഷ ഉപയോഗിച്ചാണ് നടൻ അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്. പരാമർശത്തെ തുടർന്ന് നടന്റെ കൊച്ചിയിലെ ഫ്ലാറ്റിനു നേരെ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി. ജനമനസുകളിൽ ഇടം നേടി, ജനസാഗരത്തെ സാക്ഷിയാക്കി യാത്രയായ നേതാവിനെപ്പറ്റി വികലമായ രീതിയിൽ സംസാരിച്ച നടനെതിരെ ചില ചോദ്യങ്ങളുമായി നിർമാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക്ക് പോസ്റ്റുമായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
മിസ്റ്റർ വിനായകൻ… താൻ മലയാള സിനിമക്കും,കേരളത്തിനും തന്നെ അപമാനം ആണല്ലോ, കഷ്ടം. സംസ്ക്കാരം അത് ജന്മനാൽ കിട്ടുന്നതാണ്. ബാക്കി വാചകം ഞാൻ പറയുന്നില്ല. ജീവിച്ചിരിക്കുന്ന സമയത്ത്  ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു. ഉമ്മൻ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും. ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇപ്പോൾ താങ്കളുടെ പ്രതികരണം  അസ്ഥാനത്തു ആയിപ്പോയി. രാഷ്ട്രീയം ഏതുമാകട്ടെ, ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നൽകിയത്. ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ? താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ. അതാണ് ആണത്തം.
advertisement
കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവക്കേളിച്ചത് കൊണ്ട് നിങ്ങൾ എന്താ നേടിയത്? നിന്റെ അച്ഛൻ മരിക്കുന്നത്തിന് മുൻപ് എന്ത്‌ ചെയ്തെന്ന്  നിനക്കും, എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത് ചെയ്തെന്ന് എനിക്കും കുടുബത്തിനും അറിയാം. അത് പോലെ ആണോ ഉമ്മൻ‌ ചാണ്ടി സർ? അത് ജനങ്ങൾക്കറിയാം. അതാണ് മൂന്നു ദിവസമായി കേരളത്തിൽ കണ്ട ജനസമുദ്രം. നിന്നെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ!
advertisement
Summary: Producer Shibu G. Suseelan slams actor Vinayakan, who passed derogatory comments on late former Chief Minister Oommen Chandy
മലയാളം വാർത്തകൾ/ വാർത്ത/Film/
'താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ?'; നടൻ വിനായകന് മറുപടിയുമായി നിർമാതാവ് ഷിബു ജി. സുശീലൻ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement