advertisement

പ്രളയത്തിന്റെ നേർക്കാഴ്ചയുമായി പുഴയമ്മ

Last Updated:
പുഴയും, പരിസ്ഥിതിയും പ്രളയ നൊമ്പരങ്ങളും വിഷയമാകുന്ന പുഴയമ്മ ഡിസംബർ ആദ്യവാരം തീയറ്ററുകളിലേക്കെത്തുന്നു. ഹോളിവുഡ് താരം ലിൻഡ ആർസെനിയോയും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ സാമൂഹ്യ പ്രവർത്തകയായ ഫാത്തിമ അൽ മൻസൂരിയും അഭിനയിക്കുന്ന ഇൻഡോ അമേരിക്കൻ സിനിമയാണ് പുഴയമ്മ. ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മീനാക്ഷിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്.
പുഴയുടെ പരിസ്ഥിതി പ്രശ്നങ്ങളും പ്രകൃതിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയും സന്ദേശമാക്കുന്ന ഈ ചിത്രം, ആഗോളതലത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രചോദനമായി പ്രദർശിപ്പിക്കാനാണ് അണിയറക്കാരുടെ തീരുമാനം. മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചത് തമ്പി ആന്റണി, പ്രകാശ് ചെങ്കൽ, കെ.പി.എ.സി. ലീലാകൃഷ്ണൻ, സനിൽ പൈങ്ങാടൻ, ഉണ്ണിരാജ, ആഷ്‌ലി ബോബൻ, അജിത് തലപ്പിള്ളി, വിബിൻ മണി, റോജി പി കുര്യൻ, രാജേഷ്ബി, ഡൊമിനിക് ജോസഫ്, മാസ്റ്റർ വിരാട് വിജീഷ് തുടങ്ങിയവരാണ്.
ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം പുഴ പശ്ചാത്തലം പ്രമേയാക്കിയുള്ള ചിത്രത്തിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ഗിന്നസ് ലോക റെക്കാർഡിനു ഉടമയായ വിജീഷ് മണിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം കേരളത്തെ തകർത്ത പ്രളയവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്, മാത്രമല്ല യഥാർത്ഥ പ്രളയ ലൊകേഷനുകളിലും ചിത്രീകരണം നടന്നിരുന്നു. ലോകനാഥനാണ്‌ ക്യാമറാമാൻ, പ്രൊഡക്ഷൻ ഡിസൈൻ മുരുകൻ എ. കാട്ടാക്കട, സംഗീതം കിളിമാനൂർ രാമവർമ്മ , രചന വയലാർ ശരത് ചന്ദ്ര വർമ്മ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മെയ്ക്അപ്പ് പട്ടണം റഷീദ്, പ്രോജക്ട് ഡിസൈനർ താജു, എഡിറ്റിംഗ് രാഹുൽ ക്ലബ്ഡി, വിജീഷ് മണി. തിരക്കഥ/സംഭാഷണം പ്രകാശ് വാടിക്കൽ.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രളയത്തിന്റെ നേർക്കാഴ്ചയുമായി പുഴയമ്മ
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement