RRR, ഥോർ സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട നടൻ റേ സ്റ്റീവൻസൺ (Ray Stevenson) 58-ാം വയസ്സിൽ അന്തരിച്ചു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നോർത്തേൺ അയർലണ്ടിൽ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസൺ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. ഓസ്കർ ചിത്രം ‘RRR’ലെ വില്ലൻ കഥാപാത്രമായ സ്കോട്ട് ബക്സ്റ്റണിനെ അവതരിപ്പിച്ചതിന് നടൻ അടുത്തിടെ ഏറെ അംഗീകാരങ്ങൾ നേടി.
ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നടന് ആദരാഞ്ജലി അർപ്പിച്ചു.
What shocking news for all of us on the team! 💔
Rest in peace, Ray Stevenson.
You will stay in our hearts forever, SIR SCOTT. pic.twitter.com/YRlB6iYLFi
— RRR Movie (@RRRMovie) May 22, 2023
ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർസ് സീരീസായ ‘അഹ്‌സോക’ എന്ന പരമ്പരയിൽ ബെയ്‌ലൻ സ്‌കോളായി പ്രത്യക്ഷപ്പെടാൻ സ്റ്റീവൻസണ് അവസരമുണ്ടായിരുന്നു. 2023-ൽ നടന്ന സ്റ്റാർ വാർസ് ആഘോഷ പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
‘സ്റ്റാർ വാർസ്: റെബൽസ്’ (2016) എന്ന ചിത്രത്തിലെ ഗാർ സാക്‌സണിന്റെ വേഷത്തിന് ശബ്ദം നൽകുകയും ‘സ്റ്റാർ വാർസ്: ക്ലോൺ വാർസ്’ (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
Summary: Actor Ray Stevenson, known for his presence in Thor and RRR movies, dies aged 58. Reason for death is not known. He was set for his third association with Star Wars series. Earlier, he lent voice to one of the characters in Star Wars and was part of another episode. Born in Ireland, Stevenson and family moved to England during his childhood
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.