ടി.വി. കളർ വേണം, പത്തിരുപതടി നീളവും വേണം; ടിക്ടോക്കിൽ താരമായി ബിന്ദു പണിക്കരും സായ് കുമാറും
Last Updated:
Sai Kumar and Bindu Panicker shine in this TikTok video | ജഗതി ശ്രീകുമാറും ബിന്ദു പണിക്കരും തമ്മിലുള്ള ഡയലോഗാണ് ഇവിടെ ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്
അന്ന് അച്ഛനും മകളും കൂടി ടിക്ടോക് അവതരണ കലയിൽ തകർത്തെങ്കിൽ, ഇത്തവണ ബിന്ദു പണിക്കരുടെയും ഭർത്താവ് സായ് കുമാറിന്റെയും ഊഴമാണ്. മകൾ കല്യാണിയുടെ ടിക്ടോക് അക്കൗണ്ടിൽ ആണ് ഇരുവരുടെയും രസകരമായ വീഡിയോ വന്നിരിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറും ബിന്ദു പണിക്കരും തമ്മിലുള്ള ഡയലോഗാണ് ഇവിടെ ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്. യമുന റാണി എന്ന നടി വീട്ടിൽ വരുന്നതിനു മുൻപുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണ് ഈ ഡയലോഗ്.
ടിക്ടോക്കിലെ സജീവ സാന്നിധ്യമാണ് അരുന്ധതി എന്ന കല്യാണി. ഇൻസ്റാഗ്രാമിലും കല്യാണി തന്റെ കഴിവുകളുമായി ശ്രദ്ധേയയാണ്. അഭിനയത്തിൽ അമ്മയെക്കാളും ഒട്ടും പിന്നിലല്ല മകൾ. ടിക് ടോക് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ സായ് കുമാർ മകളുടെ കലാവാസനക്ക് പിന്തുണയുമായി ഒപ്പം നിൽക്കാറുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിൽ ബിന്ദു പണിക്കർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2019 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ടി.വി. കളർ വേണം, പത്തിരുപതടി നീളവും വേണം; ടിക്ടോക്കിൽ താരമായി ബിന്ദു പണിക്കരും സായ് കുമാറും









