വിവാഹത്തിനും മുൻപേ വിവാദങ്ങൾ സൃഷ്ടിച്ച ബന്ധമായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞും അതിനാൽ ഇരുവരും മാധ്യമങ്ങളിൽ സംസാരിച്ചിരുന്നില്ല. ബിന്ദുവിന്റെ മകൾ കല്യാണി എന്ന അരുന്ധതി ടിക്ടോക് താരമായത് മുതൽ പക്ഷെ അങ്ങനെയല്ല.
'കല്ലു'വിന്റെ വീഡിയോ കുസൃതികളിൽ എല്ലാം ഭാഗമാകുന്ന അച്ഛനായി സായ് കുമാറിനെ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകർ കണ്ടു. ചില നേരം അമ്മ ബിന്ദുവും കല്യാണിക്കൊപ്പം ടിക്ടോക് വീഡിയോകളിൽ ഒപ്പം കൂടാറുണ്ട്.
ഈയടുത്ത്, നീണ്ട നാളുകൾക്ക് ശേഷം ഇവർ കുടുംബ സമേതം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ്. സായ്‌കുമാറിനെയും ബിന്ദുവിനെയും ചേർത്തു വന്ന അപവാദങ്ങൾക്കുള്ള മറുപടി സായ്കുമാർ നേരിട്ട് നൽകുന്നു.
മകൾ കൈക്കുഞ്ഞായിരിക്കെ, ബിന്ദു പണിക്കരുടെ ഭർത്താവ് മരിക്കുന്നത് 2003ലാണ്. 2009 ലാണ് സായ് കുമാറുമായുള്ള വിവാഹം.
"ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം," അഭിമുഖത്തിൽ സായ് കുമാർ പറയുന്നു.
നേരിട്ട തിക്താനുഭവങ്ങളെപ്പറ്റി ബിന്ദു പണിക്കരും ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bindu Panicker, Bindu Panicker's daughter Arundhathi, Sai Kumar