• HOME
  • »
  • NEWS
  • »
  • film
  • »
  • 80 കോടിയിൽ നിർമിച്ച ചിത്രം നേടിയത് 10 കോടിയിൽ താഴെ; സാമന്തയുടേത് മാത്രമല്ല, തെലുങ്ക് സിനിമയിലെ വലിയ പരാജയമായി ശാകുന്തളം

80 കോടിയിൽ നിർമിച്ച ചിത്രം നേടിയത് 10 കോടിയിൽ താഴെ; സാമന്തയുടേത് മാത്രമല്ല, തെലുങ്ക് സിനിമയിലെ വലിയ പരാജയമായി ശാകുന്തളം

സാമന്തയുടെ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും മോശം ഓപ്പണിങ്ങാണ് ശാകുന്തളത്തിനുണ്ടായത്

  • Share this:

    സാമന്തയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശാകുന്തളം. എന്നാൽ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ചത്. സാമന്തയുടെ കരിയറിൽ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്.

    തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച്ചയിൽ നേടിയത് വെറും പത്ത് കോടി മാത്രമാണ്. ആഗോളതലത്തിൽ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല.

    80 കോടിയായിരുന്നു ശാകുന്തളത്തിന്റെ മുടക്കു മുതൽ. എന്നാൽ നേടാനായത് വെറും പത്ത് കോടിക്കുള്ളിലും. സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയിൽ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനുണ്ടായ ഏറ്റവും മോശം കളക്ഷനാണ് ശാകുന്തളത്തിനുണ്ടായത്.


    Also Read- ‘അവരുടെ സിനിമാ ജീവിതം അവസാനിച്ചു; പ്രമോഷനു വേണ്ടി വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റുന്നു’; സാമന്തയ്ക്കെതിരെ നിർമാതാവ്

    ഗുണശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ ശകുന്തളയുടെ വേഷമായിരുന്നു സാമന്ത അവതരിപ്പിച്ചത്. ചിത്രത്തിൽ മലയാളി താരം ദേവ് മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു. അല്ലു അർജുന്റെ മകളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

    Also Read- നയൻതാര അല്ലായിരുന്നെങ്കിൽ നസ്രിയയായിരുന്നു മനസ്സിൽ; ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ച് വിഘ്നേഷ്

    സാമന്തയുടെ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും മോശം ഓപ്പണിങ്ങാണ് ശാകുന്തളത്തിനുണ്ടായിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് ത്രിനാഥ് ചൂണ്ടിക്കാട്ടിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികയാണ് സാമന്ത. സാധാരണഗതിയിൽ സാമന്തയുടെ ഒരു സിനിമ ആദ്യ ആഴ്ച്ചയിൽ തന്നെ മികച്ച കളക്ഷൻ നേടാറുണ്ട്.

    ശാകുന്തളത്തിന് മുമ്പ് സാമന്ത നായികയായ യശോദയ്ക്ക് സമ്മിശ്ര റിവ്യൂ ആണ് ഉണ്ടായിരുന്നതെങ്കിലും റിലീസ് ചെയ്ത ആദ്യ ആഴ്ച്ചയിൽ മികച്ച കളക്ഷനായിരുന്നു ചിത്രം നേടിയത്. മാത്രമല്ല, സിനിമ സാമ്പത്തികമായി വിജയിക്കുകയും ചെയ്തെന്നും ത്രിനാഥ് പറയുന്നു.

    ശാകുന്തളം ആദ്യ ആഴ്ച്ചയിൽ തന്നെ നിരാശപ്പെടുത്തി. ആഗോള തലത്തിൽ ചിത്രം ആദ്യ ദിനം നേടിയത് ഏകദേശം 5 കോടി രൂപ മാത്രമാണ്. ആദ്യ ആഴ്ച്ചയിൽ പത്ത് കോടി നേടാൻ പോലും ശാകുന്തളത്തിന് ആയില്ല.

    Published by:Naseeba TC
    First published: