മകരജ്യോതി നാളിൽ 'സന്നിധാനം പി ഒ' തുടക്കം; ഫസ്റ്റ് ക്ലാപ് വിഗ്നേഷ് ശിവൻ

Last Updated:

ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമയുടെ സംവിധാനം രാജീവ്‌ വൈദ്യ

സന്നിധാനം പി ഒ
സന്നിധാനം പി ഒ
യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന ‘സന്നിധാനം പി ഒ’ (Sannidhanam PO) എന്ന സിനിമയുടെ പൂജ മകരജ്യോതി ദിവസം ശബരിമല സന്നിധാനത്ത് നടന്നു. സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ ഫസ്റ്റ് ക്ലാപ് അടിച്ചു. സ്വിച്ച് ഓൺ കർമ്മം തിരിവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ. അനന്തഗോപൻ നിർവഹിച്ചു.
ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമയുടെ സംവിധാനം രാജീവ്‌ വൈദ്യയാണ്. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവരാണ് നിർമ്മാണം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ പൂജ നടക്കുന്നത് സിനിമ ചരിത്രത്തിൽ ആദ്യമായാണ് എന്ന് അണിയറപ്രവർത്തകർ. ഇതേ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു.
advertisement
ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ്‌ ഓഫീസുമാണ് കഥയുടെ പശ്ചാത്തലം.
തിരക്കഥ – രാജേഷ് മോഹൻ, ക്യാമറ – വിനോദ് ഭാരതി എ., സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്, സ്റ്റിൽസ് – നിദാദ് കെ.എൻ., ഡിസൈൻ – ആദിൻ ഒല്ലൂർ , പി.ആർ.ഒ. – സിത്തി ഇല്ലഞ്ഞിക്കൽ കുഞ്ഞപ്പൻ.
Summary: An pan-Indian film called Sannidhanam PO is being filmed in Sabarimala. It was a first to have the movie pooja on Makar Jyoti day. The first person to offer clap was director Vignesh Shivan
മലയാളം വാർത്തകൾ/ വാർത്ത/Film/
മകരജ്യോതി നാളിൽ 'സന്നിധാനം പി ഒ' തുടക്കം; ഫസ്റ്റ് ക്ലാപ് വിഗ്നേഷ് ശിവൻ
Next Article
advertisement
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്ക്
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് പരിക്ക്
  • മാരിയോ ജോസഫ് ജിജിയെ മര്‍ദിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തു.

  • വഴക്കിനിടെ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്കടിച്ചു.

  • ജിജിയുടെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.

View All
advertisement