ഗർഭിണിയാണെന്നു പറഞ്ഞവർക്കും ചേർത്തുള്ള മറുപടിയുമായി നടി സയേഷയുടെ വീഡിയോ

Sayyesha's sizzling dance moves are taking the internet by storm | നടൻ ആര്യയുടെ ഭാര്യ സയേഷ താൻ ഗർഭിണിയാണെന്ന ഊഹാപോഹങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്കുന്നതിങ്ങനെ. 'ഹോട്ട്' എന്ന് ആരാധകരും

News18 Malayalam | news18-malayalam
Updated: July 2, 2020, 7:55 AM IST
ഗർഭിണിയാണെന്നു പറഞ്ഞവർക്കും ചേർത്തുള്ള മറുപടിയുമായി നടി സയേഷയുടെ വീഡിയോ
സയേഷയുടെ നൃത്ത വീഡിയോ
  • Share this:
2019ലായിരുന്നു നടൻ ആര്യയും സയേഷയും തമ്മിലെ വിവാഹം. ഇവരുടെ ആദ്യ വിവാഹ വാർഷികം കഴിയേണ്ട താമസം സയേഷ ഗർഭിണിയാണെന്ന ഊഹാപോഹം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇരുവരും സന്തോഷത്തോടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന കാര്യം വിശ്വസിക്കണോ വേണ്ടയോ എന്ന അവസ്ഥയിലായി ആരാധകരും. ആര്യയോ സയേഷയോ ഇതേപ്പറ്റി പ്രതികരിച്ചതുമില്ല.

17 വയസ്സിന്റെ വ്യത്യാസമുണ്ട് ആര്യയും സയേഷയും തമ്മിൽ. എന്നാൽ ട്രോൾ ചെയ്തവർക്ക് മുന്നിൽ ജീവിതം അടിച്ചു പൊളിക്കുകയാണ് ഈ ദമ്പതികൾ. ന്യൂ ഇയർ ആശംസയായി തങ്ങൾ ഒന്നിച്ചുള്ള ആഘോഷ ചിത്രങ്ങൾ സയേഷ ട്വിറ്ററിൽ പങ്കിട്ടിരുന്നു.

മലയാള സിനിമയിൽ നസ്രിയയും ഫഹദും തമ്മിലെ വിവാഹ ശേഷവും ആര്യ-സയേഷ ദമ്പതികൾ നേടരുന്നത് പോലുള്ള ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഒടുവിൽ ഗര്ഭിണിയാണെന്ന വാർത്തകൾക്ക് നസ്രിയ മറുപടി നൽകുകയും ചെയ്തു.എന്നാൽ സയേഷ മറുപടി നൽകുന്നത് തീർത്തും വ്യത്യസ്തമായിട്ടാണ്. കഴിഞ്ഞ ദിവസം സയേഷയുടെ ട്വിറ്റർ പേജിൽ ഒരു കിടിലം നൃത്തം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മറുപടി. സയേഷയുടെ ഹോട്ട് ഡാൻസ് സ്റ്റെപ്പുകൾക്ക് പ്രേക്ഷകർ കയ്യടിക്കാതെയിരുന്നതുമില്ല. ഡി.ജെ. സ്നേക്കിന്റെ 'ടാക്കി ടാക്കി' എന്ന ഗാനത്തിനാണ് സയേഷ ചുവടുവയ്ക്കുന്നത്.
First published: July 2, 2020, 7:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading