Vijay Sethupathi in Jawan | അയാൾ മരണത്തിന്റെ വ്യാപാരി; ജവാനിലെ വിജയ് സേതുപതിയുടെ ലുക്ക് പുറത്തുവിട്ട് ഷാരൂഖ് ഖാൻ

Last Updated:

ഷാരൂഖിനൊപ്പം ആദ്യമായാണ് വിജയസേതുപതി സ്ക്രീൻ പങ്കിടുന്നത്

ജവാനിൽ വിജയ് സേതുപതി
ജവാനിൽ വിജയ് സേതുപതി
ജവാനിലെ വില്ലനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി കിങ് ഖാൻ. വിജയ് സേതുപതിയുടെ (Vijay Sethupathi) ചിത്രം പങ്കു വെച്ച്, ‘മരണത്തിന്റെ വ്യാപാരി’ എന്ന തലക്കെട്ടോടെയാണ് ഷാരൂഖ് (Shah Rukh Khan) ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഇന്നെവരെ കണ്ടിട്ടില്ലാത്ത ഭയപ്പെടുത്തുന്ന വില്ലൻ’ എന്നുകൂടി ഒപ്പം കുറിച്ചിട്ടുണ്ട്.
ഷാരൂഖിനൊപ്പം ആദ്യമായാണ് വിജയസേതുപതി സ്ക്രീൻ പങ്കിടുന്നത്. ഇവരുടെ ആക്ഷൻ പാക്ക്ഡ് പെർഫോമൻസ് സ്‌ക്രീനിൽ കാണാൻ ഇനി കുറച്ചു നാളത്തെ കാത്തിരിപ്പുമതി.
advertisement
ആക്ഷൻ ത്രില്ലർ ജവാൻ
ഷാരൂഖ് ഖാനും ആറ്റ്ലീയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ഷാരൂഖ് ഖാനും നയൻ‌താരയും ഒപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാരും ഒരുമിക്കുന്നു എന്നതും ആകാംക്ഷനിറക്കുന്ന മറ്റു ഘടകങ്ങൾ ആണ്.
സെപ്റ്റംബർ 7ന് റെഡ് ചില്ലിസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരി ഖാൻ ജവാൻ തിയേറ്ററുകളിൽ എത്തിക്കും.
പത്താന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
advertisement
സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ജവാനിൽ അഭിനയിക്കും.
ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ജവാനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ. കഴിഞ്ഞ മാസം, ട്വിറ്ററിലെ ചോദ്യോത്തര സെഷനിൽ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില ആരാധകരുടെ ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകുകയും പ്രോജക്റ്റിനെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Summary: Shah Rukh Khan introduces the character of Vijay Sethupathi from the movie Jawan. “There’s no stopping him… or is there? Watch out! #VijaySethupathi #JawanPrevue Out Now! #Jawan releasing worldwide on 7th September 2023, in Hindi, Tamil & Telugu,” he wrote
മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay Sethupathi in Jawan | അയാൾ മരണത്തിന്റെ വ്യാപാരി; ജവാനിലെ വിജയ് സേതുപതിയുടെ ലുക്ക് പുറത്തുവിട്ട് ഷാരൂഖ് ഖാൻ
Next Article
advertisement
കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ
കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ
  • വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ

  • മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

  • പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു

View All
advertisement