ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര്

Last Updated:

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു

തേരി മേരി
തേരി മേരി
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ശ്രീ അംജിത് എസ്കെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിനായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടന്നു.
ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് ഛായാഗ്രാഹകൻ പി. സുകുമാരൻ ഐ എസ് സിയാണ്. നവാഗതയായ ആരതി മിഥുനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്.
advertisement
സംഗീത സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോനാണ്.
പ്രൊജക്റ്റ്‌ ഡിസൈനർ- നോബിൾ ജേക്കബ്, എഡിറ്റർ- സാഗർ ദാസ്,
അസോസിയേറ്റ് ഡയറക്ടർ- ജമ്‌നാസ് മുഹമ്മദ്‌, കോസ്റ്റ്യൂം- വെങ്കിട് സുനിൽ, സ്റ്റിൽസ്- സായ്‌സ് സായുജ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Shine Tom Chacko and Honey Rose along with Sreenath Bhasi are acting together in the film Teri Meri. Title announcement was made on the birthday of Shine Tom. Shooting of the film is expected to start by January 2024. Debut director Sreeraj M. Rajendran is directing the film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര്
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement