Somante Krithavu | 'അമ്മേ എനിക്ക് അത്യാവശ്യമായിട്ടൊരു കല്യാണം കഴിക്കണം'; വിനയ് ഫോര്‍ട്ടിന്‍റെ 'സോമന്‍റെ കൃതാവ്'
- Published by:Arun krishna
- news18-malayalam
Last Updated:
ഒക്ടോബര്‍ 6 ന് ചിത്രം തിയേറ്ററുകളിലെത്തും
വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ ദുൽഖർ സൽമാനാണ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
വ്യത്യസ്തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നന്ദൻ ഉണ്ണി, റിയാസ് നർമ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാൽ, ആർജെ മുരുകൻ, അനീഷ് എബ്രഹാം,ജയദാസ്, ജിബിൻ ഗോപിനാഥ്,സുശീൽ,
ശ്രുതി സുരേഷ്, സീമ ജി. നായർ,പൗളി വത്സൻ, ദേവനന്ദ, ഗംഗ ജി നായർ, പ്രതിഭ രാജൻ, രമ്യ അനി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
advertisement
ഇവര്‍ക്കൊപ്പം, ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്റെ കൃതാവ്’, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ്,രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.രഞ്ജിത്ത് കെ. ഹരിദാസാണ് കഥ തിരക്കഥ സംഭാഷണം കൈകാര്യം ചെയ്തിരിക്കുന്നത്.
advertisement
സംഗീതം പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,കല- അനീഷ് ഗോപാൽ, മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്-രാഹുൽ എം. സത്യൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- പ്രശോഭ് ബാലൻ,പ്രദീപ് രാജ്,സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ നമ്പ്യാർ,ബർണാഡ് തോമസ്,പി ആർ ഒ-എ എസ് ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 16, 2023 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Somante Krithavu | 'അമ്മേ എനിക്ക് അത്യാവശ്യമായിട്ടൊരു കല്യാണം കഴിക്കണം'; വിനയ് ഫോര്‍ട്ടിന്‍റെ 'സോമന്‍റെ കൃതാവ്'