advertisement

Malikappuram | ഷൂട്ടിംഗ് പുരോഗമിക്കവേ നായകന്റെ ലുക്ക് പുറത്തിറക്കി 'മാളികപ്പുറം' പോസ്റ്റർ

Last Updated:

ചിത്രത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു

മാളികപ്പുറം
മാളികപ്പുറം
ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം (Malikappuram). ചിത്രത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
മലയാളത്തിലെ രണ്ട് നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി.ജി. രവി, രൺജി പണിക്കർ, മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന്‍ നായകനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്.
advertisement
advertisement
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം: രഞ്ജിൻ രാജ്, വരികൾ: സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, ആർട്ട്: സുരേഷ് കൊല്ലം, മേക്കപ്പ്: ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം: അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ: രജീസ് ആന്റണി, ബിനു ജി. നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്: ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ: ഷരീഫ് , സ്റ്റിൽസ്: രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ: നിരൂപ് പിന്റോ, മാനേജർസ്: അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്.
advertisement
പ്രൊമോഷൻ കൺസൾട്ടൻറ്റ്: വിപിൻ കുമാർ, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. പാൻ ഇന്ത്യൻ ചിത്രമായാണ് ‘മാളികപ്പുറം’ പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Malikappuram | ഷൂട്ടിംഗ് പുരോഗമിക്കവേ നായകന്റെ ലുക്ക് പുറത്തിറക്കി 'മാളികപ്പുറം' പോസ്റ്റർ
Next Article
advertisement
വോട്ട് ചെയ്യാൻ എന്തൊക്കെ രേഖകൾ? ബൂത്തിൽ മൊബൈൽ ഫോൺ എന്ത് ചെയ്യണം? എങ്ങനെ വോട്ട് ചെയ്യാം ?
വോട്ട് ചെയ്യാൻ എന്തൊക്കെ രേഖകൾ? ബൂത്തിൽ മൊബൈൽ ഫോൺ എന്ത് ചെയ്യണം? എങ്ങനെ വോട്ട് ചെയ്യാം ?
  • വോട്ട് ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡ് ഇല്ലെങ്കിൽ 11 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

  • പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദനില്ല, ബൂത്തിന് പുറത്ത് സുരക്ഷിതമായി സൂക്ഷിക്കും

  • ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ബൂത്തിൽ റാംപും വീൽചെയറും, ബ്രെയിൽ ലിപി സൗകര്യവും ലഭ്യമാണ്

View All
advertisement