സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‌ലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയൽവാശി’ ഏപ്രിൽ 21 മുതൽ സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ‘തല്ലുമാല’യുടെ വൻ വിജയത്തിനു ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ നായികയാവുന്നു.
സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘അയൽവാശി’.
ജഗദീഷ്, ഗോകുലൻ, നിഖില വിമൽ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്.
സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ- ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പരസ്യകല- യെല്ലോ ടൂത്ത്, സ്റ്റിൽസ്-രോഹിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.