Ponniyin Selvan | ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ' കേരള വിതരണവകാശം സ്വന്തമാക്കി ശ്രീ ​ഗോകുലം മൂവീസ്

Last Updated:

മെ​ഗാ ബജറ്റിൽ രണ്ട് ഭാ​ഗങ്ങളായി ചിത്രീകരിച്ച സിനിമയുടെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും

പൊന്നിയിൻ സെൽവൻ
പൊന്നിയിൻ സെൽവൻ
ബ്രഹ്മാണ്ഡ തമിഴ് മൾട്ടി സ്റ്റാർ ചിത്രം പൊന്നിയൻ സെൽവന്റെ (Ponniyin Selvan) കേരള വിതരണാവകാശം ശ്രീ ​ഗോകുലം മൂവീസിന്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ നിർമ്മിക്കുന്ന ചിതം മണിരത്നമാണ് സംവിധാനം ചെയ്യുന്നത്. മെ​ഗാ ബജറ്റിൽ രണ്ട് ഭാ​ഗങ്ങളായി ചിത്രീകരിച്ച സിനിമയുടെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.
500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. എ.ആർ. റഹ്മാൻ സം​ഗീതം നൽകിയ ​ഗാനങ്ങളെല്ലാം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
ലോകം മുഴുവൻ കാത്തിരിക്കുന്ന 'പൊന്നിയിൻ സെൽവൻ' പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ​ഗോകുലം മൂവീസിന്റെ ​ഗോകുലം ​ഗോപാലൻ പറഞ്ഞു. കേരളത്തിൽ 250ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളായ ലൈ​ഗർ, കോബ്ര, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ​ഗോകുലം മൂവീസ് 'പൊന്നിയിൻ സെൽവൻ' കേരളത്തിൽ എത്തിക്കുന്നത്.
advertisement
ഫന്നി ഖാൻ (2018) സിനിമ പുറത്തിറങ്ങി നാല് വർഷത്തിന് ശേഷം ഐശ്വര്യയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവും 2010-ൽ വാണിജ്യപരമായി വിജയിച്ച തമിഴ് ഭാഷാ ആക്ഷൻ അഡ്വഞ്ചർ ചിത്രമായ രാവണന് ശേഷം വിക്രമുമായുള്ള അവരുടെ രണ്ടാമത്തെ ചിത്രവും എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്.
പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. IMAX കോർപ്പറേഷനും ലൈക്ക പ്രൊഡക്ഷൻസും സഹകരിച്ച് പൊന്നിയിൻ സെൽവൻ ഈ സെപ്റ്റംബറിൽ ഐമാക്‌സ് സ്‌ക്രീനുകളിൽ എത്തിക്കുന്നു, ഐമാക്‌സിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്.
advertisement
IMAX എന്നത് 70 mm മോഷൻ പിക്ചർ ഫിലിം ഫോർമാറ്റും സ്‌ക്രീൻ ഇമേജിന്റെ വീതി സ്‌ക്രീനിന്റെ ഉയരത്തേക്കാൾ കൂടുതലുള്ള സിനിമാ പ്രൊജക്ഷൻ രീതിയാണ്.
ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴൻ എന്ന പൊന്നിയിൻ സെൽവന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് ചിത്രീകരണം ആരംഭിച്ചത്.
Summary: Sree Gokulam Movies bags distribution rights for Ponniyin Selvan in Kerala. The big budget multi-starrer is releasing worldwide on September 30. The historical drama brings forth an ensemble cast including Chiyaan Vikram, Aishwarya Rai, Trisha among others
മലയാളം വാർത്തകൾ/ വാർത്ത/Film/
Ponniyin Selvan | ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയൻ സെൽവൻ' കേരള വിതരണവകാശം സ്വന്തമാക്കി ശ്രീ ​ഗോകുലം മൂവീസ്
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement