Sunny Leone in Malayalam: സണ്ണി നൃത്തം ചെയ്യും, മമ്മൂട്ടിക്കൊപ്പം

Last Updated:
ഇനി അധികം വൈകില്ല. ഉടൻ തന്നെ ബോളിവുഡ് താര റാണി സണ്ണി ലിയോണി ആരാധകരെ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തും. കഴിഞ്ഞ വർഷം നവംബർ മാസമാണ് സണ്ണി ഒരു മുഴുനീള മലയാള സിനിമയിൽ വേഷമിടുന്നതിനെപ്പറ്റി വാർത്ത പുറത്തു വന്നത്. എന്നാൽ ആ ചിത്രത്തിലേക്ക് ചുവടു വയ്ക്കും മുമ്പേയാണ് സണ്ണി ഐറ്റം ഡാൻസുമായി മലയാളികൾക്ക് മുന്നിൽ അവതരിക്കുന്നത്. എന്നാൽ സണ്ണിക്കൊപ്പം നൃത്ത രംഗത്തുള്ളത് ആരെന്നു കൂടി കേൾക്കുക. മറ്റാരുമല്ല, മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ അടുത്ത ചിത്രം മധുര രാജക്ക് വേണ്ടിയാണ് സണ്ണി നൃത്തം ചെയ്യുന്നത്.
സണ്ണിയുടെ ഈ അരങ്ങേറ്റത്തെ ചൊല്ലി അഭ്യൂഹങ്ങൾ പലതു പരന്നിരുന്നു. എന്നാൽ മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി ഇതിനു സ്ഥിരീകരണം നൽകിയിരിക്കുന്നു. "മമ്മൂട്ടി സാറിനൊപ്പം സ്ക്രീൻ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാൻ. ഏറ്റവും പ്രധാനം എന്തെന്നാൽ, ഈ ഗാന രംഗം വെറുതെ കുത്തിത്തിരുകിയതല്ല. ചിത്രത്തിന്റെ കഥാഗതിയെ നിർണ്ണയിക്കുന്ന ഒന്നാണീ ഗാനം," സണ്ണി പറയുന്നു.
ഫഹദ് ഫാസിൽ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണി, നാലു ഭാഷകളിൽ നിർമ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ എന്തായാലും മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. 2017ൽ ഒരു സ്വകാര്യ ചടങ്ങിനായി കൊച്ചിയിൽ എത്തിയ സണ്ണിയെ ഒരു നോക്ക് കാണാൻ വാൻ ജനാവലിയാണ് കൊച്ചി നഗരത്തിൽ തടിച്ചു കൂടിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Sunny Leone in Malayalam: സണ്ണി നൃത്തം ചെയ്യും, മമ്മൂട്ടിക്കൊപ്പം
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement