Prithviraj in Salaar | പ്രഭാസിന്റെ സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ്; ക്യാരക്ടർ പോസ്റ്റർ

Last Updated:

200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണിത്

200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ് (Prithviraj Sukumaran). തഗ് ലൈഫ് കഥാപാത്രമെന്നു സൂചന തരുന്ന തരത്തിലെ ലുക്ക് പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങി. പ്രഭാസ് അക്രമാസക്തനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ. 2022 ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യുമെന്ന് 2021 ൽ സലാറിന്റെ നിർമ്മാതാക്കൾ പറഞ്ഞെങ്കിലും അത് നടന്നില്ല. പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് സലാർ ടീം ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.
“പൃഥ്വിരാജ് സാറും സിനിമയിലുണ്ട്. സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്ന് പ്രഭാസ് മുൻപ് പറഞ്ഞിരുന്നു.
advertisement
കെ‌ജി‌എഫ്: ചാപ്റ്റർ 1ന്റെ വിജയത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനൊപ്പം സലാറിനായി ഒന്നിക്കുന്നു. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ആധ്യ എന്ന വേഷം അവതരിപ്പിക്കാൻ ശ്രുതി ഹാസനെ തിരഞ്ഞെടുത്തു. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവർ താരനിരയുടെ ഭാഗമാണ്. കെ.ജി.എഫ്. പോലെ തന്നെ രണ്ട് ഭാഗങ്ങളായാണ് സലാറും ഒരുക്കുന്നതെന്നാണ് സൂചന.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കുന്ന സലാർ തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കും. ചിത്രം ഒന്നിലധികം ഭാഷകളിലേക്കും ഡബ്ബ് ചെയ്യും. ഛായാഗ്രാഹകൻ ഭുവൻ ഗൗഡയും സംഗീതസംവിധായകൻ രവി ബസ്രൂരും സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.
advertisement
Summary: Prithviraj Sukukaran is part of Prabhas movie Salaar, directed by Prashanth Neel. Annoucing his character poster, Homebale films tweeted ‘Presenting ‘𝐕𝐚𝐫𝐝𝐡𝐚𝐫𝐚𝐣𝐚 𝐌𝐚𝐧𝐧𝐚𝐚𝐫’ from #Salaar. Parallel or mainstream, Arthouse or commercial, he has always made sure to strike a balance n delivered stupendously with an entertaining n engaging act. To the most versatile @PrithviOfficial a very Happy Birthday’. Speculations regarding the inclusion of Prithviraj was put to rest when Prabhas himself made the announcement way back during the promotions of Radhe Shyam
മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj in Salaar | പ്രഭാസിന്റെ സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ്; ക്യാരക്ടർ പോസ്റ്റർ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement