Thalapathy 67 | വിജയ്, ലോകി ചിത്രത്തിനെ ഇനി പേരുചൊല്ലി വിളിക്കാം; ദളപതി 67ന് പേരായി
- Published by:user_57
- news18-malayalam
Last Updated:
'ബ്ലഡി സ്വീറ്റ്' എന്ന പ്രോമോ ഗാനത്തിൽ, വിജയ് - ലോകേഷ് കനകരാജ് കോംബോയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്
ഇരുമ്പുരുക്കുന്ന ആലയിൽ ചോക്ലേറ്റ് നിർമ്മിച്ച് അതിൽ മൂർച്ചയുള്ള വാൾ മുക്കിയെടുത്ത് എതിരിയെ കാത്തിരിക്കുന്ന നായകൻ. ‘ബ്ലഡി സ്വീറ്റ്’ എന്ന പ്രോമോ ഗാനത്തിൽ, വിജയ് – ലോകേഷ് കനകരാജ് കോംബോയുടെ ഏറ്റവും പുതിയ ചിത്രം ‘ദളപതി 67ന്റെ’ പേര് വെളിപ്പെടുത്തി.
7 സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡി.ഒ.പി.- മനോജ് പരമഹംസ, എഡിറ്റർ- ഫിലോമിൻ രാജ്, കൊറിയോഗ്രാഫർ- ദിനേശ്, സ്റ്റണ്ട് മാസ്റ്റർ- അൻബറിവ്, എന്നിവരാണ് മറ്റ് സാങ്കേതിക വിദഗ്ധർ. നടൻ മാത്യു തോമസും സിനിമയുടെ ഭാഗമാണ്.
രത്‌നകുമാർ, ദീരജ് വൈദ്യ എന്നിവർക്കൊപ്പമാണ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കുക. ചിത്രത്തിലെ പ്രധാന വേഷങ്ങൾക്കായി നിർമ്മാതാക്കൾ പൃഥ്വിരാജ്, സഞ്ജയ് ദത്ത്, തൃഷ എന്നിവരെ തിരഞ്ഞെടുത്തു എന്ന് സൂചന തുടക്കം മുതലേയുണ്ട്.
advertisement
We are as excited as you are, with all your support & love we are happy to present you the title of #Thalapathy67 ❤️
– Team #LEO ♥️
▶️ https://t.co/U8JHDILQdl#BLOODYSWEET
WW From OCT19🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss
— Seven Screen Studio (@7screenstudio) February 3, 2023
advertisement
ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 2ന് ആരംഭിച്ചു. ഈ വർഷം അവസാനം ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ലിയോ’ എന്നാണ് ദളപതി67 ന്റെ ടൈറ്റിൽ.
കൈതിയും വിക്രമും അടങ്ങുന്ന ലോകി സിനിമാറ്റിക് യുണിവേഴ്‌സിന്റെ ഭാഗമാണ് ദളപതി 67 എന്ന ഊഹാപോഹങ്ങളും പരന്നു. എന്നാൽ ഇതി കൈതി മോഡൽ സിനിമയാകില്ല എന്ന് വ്യക്തത ലഭിച്ചു കഴിഞ്ഞു. വിജയ്‌യുടെയും ലോകേഷിന്റെയും മുൻ ചിത്രമായ ‘മാസ്റ്റർ’ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. കോവിഡിന് ശേഷമുള്ള തമിഴ് സിനിമയിലെ ഏറ്റവും വലിയ തിയേറ്റർ റിലീസുകളിൽ ഒന്നായിരുന്നു ഇത്.
advertisement
ഫെബ്രുവരി 1, 2, 3 തീയതികളിൽ ദളപതി 67 നെക്കുറിച്ചുള്ള പ്രധാന അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ പുറത്തുവിടുമെന്ന് ലോകേഷ് നേരത്തെ പറഞ്ഞിരുന്നു.
Summary: Leo is the name of Thalapathy 67, the film that represents Thalapathy Vijay and Lokesh Kanakaraj’s next collaboration. In the promo song ‘Bloody Sweet,’ the name was revealed. Numerous well-known actors, including Sanjay Dutt, a veteran of Bollywood, have been cast in the movie. The movie also features Malayalam actor Mathew Thomas
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 03, 2023 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalapathy 67 | വിജയ്, ലോകി ചിത്രത്തിനെ ഇനി പേരുചൊല്ലി വിളിക്കാം; ദളപതി 67ന് പേരായി