നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു ചെറു കിളിയുടെ... അമ്പിളിയിലെ മൂന്നാമത്തെ ഗാനം പുറത്തു വന്നു

  ഒരു ചെറു കിളിയുടെ... അമ്പിളിയിലെ മൂന്നാമത്തെ ഗാനം പുറത്തു വന്നു

  Third song from Ambili movie is out | നവീൻ നസീം ക്യാമറക്കു മുന്നിൽ എത്തുന്ന ഗാന രംഗത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്

  ഗാനരംഗത്തിൽ നവീൻ നസീം

  ഗാനരംഗത്തിൽ നവീൻ നസീം

  • Share this:
   ജാക്സൺ ഡാൻസും, ശേഷമിറങ്ങിയ നൈർമ്മല്യം തുളുമ്പുന്ന ഗാനത്തിനും ശേഷം അമ്പിളിയിലെ മൂന്നാമത്തെ ഗാനം പുറത്തു വന്നു. ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം ക്യാമറക്കു മുന്നിൽ എത്തുന്ന ഗാന രംഗത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. 'ഒരു ചെറു കിളിയുടെ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് വിഷ്ണു വിജയ്. അമ്പിളി ഓഗസ്റ്റ് 9ന് തിയേറ്ററിലെത്തും.

   ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.   നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

   E4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് സൂരജ് ഫിലിപ്പ്, പ്രേംലാല്‍ കെ.കെ. എന്നിവരാണ്.

   First published: