Adrishya Jalakangal | ടൊവിനോ നായകനായ, ഡോ: ബിജുവിന്റെ 'അദൃശ്യജാലകങ്ങൾ' എസ്റ്റോണിയയിൽ ആദ്യ പ്രദർശനം നടത്തും
- Published by:user_57
- news18-malayalam
Last Updated:
ഇവിടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യ മലയാള ചിത്രം എന്ന നേട്ടവും ചിത്രത്തിനുണ്ട്
ടൊവിനോ തോമസും നിമിഷ സജയനും വേഷമിടുന്ന സസ്‌പെൻസ് ത്രില്ലറായ ‘അദൃശ്യ ജാലകങ്ങൾ’ (Adrishya Jalakangal) എസ്റ്റോണിയയിലെ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (POFF) ആദ്യ പ്രദർശനം നടത്തും. ഇവിടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യ മലയാള ചിത്രം എന്ന നേട്ടവും ചിത്രത്തിനുണ്ട്. അഭിനന്ദനാർഹമായ നേട്ടത്തെക്കുറിച്ച് ടൊവിനോ തോമസ് പോസ്റ്റ് ചെയ്തു. ടൊവിനോയുടെ കരിയറിലെ വേറിട്ട വേഷമാകും ഇത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കും. ഇന്ദ്രൻസ് (Indrans) ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക.
മിന്നൽ മുരളിയിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രദ്ധാകേന്ദ്രമായ ടൊവിനോ തോമസും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ നായിക നിമിഷ സജയനും മുമ്പ് ഒരു കുപ്രസിദ്ധ പയ്യൻ (2018) എന്ന ക്രൈം ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്.
എള്ളനാർ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് ‘അദൃശ്യ ജാലകങ്ങൾ’ നിർമ്മിക്കുന്നത്.
advertisement
advertisement
അസ്തിത്വം, സ്നേഹം, സമാധാനം, നീതി, ബന്ധങ്ങൾ, വിവേകം എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ സിനിമ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണ്.
ദേശീയ അവാർഡ് നേടിയ വീട്ടിലേക്കുള്ള വഴി, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ എന്നീ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ ഡോ: ബിജു തന്റെ സിനിമയിലൂടെ സാമൂഹികവും സാംസ്കാരികവുമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു.
“അദൃശ്യ ജാലകങ്ങൾ യാഥാർത്ഥ്യത്തെ സർറിയലിസ്റ്റിക് സങ്കൽപ്പങ്ങളും ദൃശ്യങ്ങളും സുഗമമായി കൂട്ടിക്കലർത്തുന്ന രീതി പിന്തുടരുന്നു. നമ്മുടെ ശക്തമായ സാമൂഹിക സാംസ്കാരിക നിലപാടുകൾ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം തന്നെ കലാപരമായും സൗന്ദര്യപരമായും ഉന്നതമായ സൃഷ്ടികൾ നൽകുക എന്നതാണ് ചലച്ചിത്രനിർമ്മാണത്തിലെ എന്റെ ലക്ഷ്യം, ”സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു.
advertisement
അസോസിയേറ്റ് പ്രൊഡ്യൂസർ – ജയശ്രീ ലക്ഷ്മി നാരായണൻ, ഡി.ഒ.പി. – യദു രാധാകൃഷ്ണൻ, എഡിറ്റർ ആൻഡ് അസോസിയേറ്റ് ഡയറക്ടർ – ഡേവിസ് മാനുവൽ, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് ദാസ്, സൗണ്ട് മിക്സിംഗ് – പ്രമോദ് തോമസ്, ലൊക്കേഷൻ സിൻക് സൗണ്ട് – അജയൻ ആടാട്ട്, സൗണ്ട് ഡിസൈൻ – പ്രമോദ് തോമസ്, അജയൻ ആടാട്ട്, സുബ്രഹ്മണ്യം കെ. വൈദ്യലിംഗം, വസ്ത്രാലങ്കാരം – അരവിന്ദ് കെ.ആർ., മേക്കപ്പ് – പട്ടണം ഷാ, ലൈൻ പ്രൊഡ്യൂസർ – എൽദോ സെൽവരാജ്, അസോസിയേറ്റ് ഡയറക്ടർ – ഫ്ലെവിൻ എസ്. ശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ക്രിസ് ജെറോം, അസി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രവന്തി കണ്ടനല.
advertisement
Summary: Tovino Thomas, Dr Biju movie Adrishya Jalakangal premieres at the 27th Tallinn Black Nights International film festival (POFF), Estonia taking place from November 3 to 17
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 13, 2023 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Adrishya Jalakangal | ടൊവിനോ നായകനായ, ഡോ: ബിജുവിന്റെ 'അദൃശ്യജാലകങ്ങൾ' എസ്റ്റോണിയയിൽ ആദ്യ പ്രദർശനം നടത്തും