Tovino Thomas | എസ്.ഐ. വേഷം, ബിഗ് ബജറ്റ്, 70ഓളം അഭിനേതാക്കൾ; ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' ഇനി തിയേറ്ററിലേക്ക്
- Published by:user_57
- news18-malayalam
Last Updated:
രണ്ടു ഷെഡ്യൂളുകളിലായി 80 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു വേണ്ടി വന്നത്
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് (Tovino Thomas) നായകനായി അഭിനയിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum) ചിത്രീകരണം പൂർത്തിയായി. രണ്ടു ഷെഡ്യൂളുകളിലായി 80 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു വേണ്ടി വന്നത്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
അന്വേഷണങ്ങളുടെ കഥ പറയുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കും. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മാണം. കാപ്പക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
advertisement
ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം നടന്നു വരുന്നുണ്ട്. കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് – ജിനു വി. എബ്രഹാം – പ്രഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ.
Also read: Tovino Thomas | 25 കോടി, 75 ദിവസം; വമ്പൻ ക്യാൻവാസിൽ ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’
advertisement
‘അന്വേഷകരുടെ കഥയല്ല, അന്വേഷണങ്ങളുടെ കഥയാണ്’ എന്ന ടാഗ് ലൈനോടെയാണ് അവതരണം. പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുക.
എഴുപതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുള്ള ചിത്രത്തിൽ ഷമ്മി തിലകൻ, സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, അശ്വതി മനോഹരൻ, കെ.കെ. സുധാകരൻ, മനുഷി കെർ, അനഘ സുരേന്ദ്രൻ, റിനി, ശരണ്യ കെ.കെ. സുധാകരൻ എന്നിവരൊക്കെ അഭിനേതാക്കളാണ്.
advertisement
ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥ. സന്തോഷ് വർമ്മയുടെ വരികൾക്ക് തമിഴ് സംഗീതസംവിധായകനായ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.
ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം -ദിലീപ് നാഥ്, മേക്കപ്പ് – സജി കാട്ടാക്കട, കോസ്റ്യും – ഡിസൈൻ- സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Tovino Thomas starrer Anweshippin Kandethum is coming up on a big canvas. The actor can be seen donning the role of a cop after Kalki. The big budget movie has on board over 70 actors
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 25, 2023 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tovino Thomas | എസ്.ഐ. വേഷം, ബിഗ് ബജറ്റ്, 70ഓളം അഭിനേതാക്കൾ; ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' ഇനി തിയേറ്ററിലേക്ക്