Iratta movie | ഇരട്ടവേഷത്തിൽ ഞെട്ടിക്കാനൊരുങ്ങി ജോജു ജോർജ്; 'ഇരട്ട' ട്രെയ്‌ലർ

Last Updated:

വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്

'ഇരട്ട'യിൽ ജോജു ജോർജ്
'ഇരട്ട'യിൽ ജോജു ജോർജ്
ജോജു ജോർജ്ജ് (Joju George) ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ (Iratta movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നായികയായി നിരവധി തമിഴ്- മലയാള സിനിമകളിൽ നായികാ വേഷം കൈകാര്യം ചെയ്ത അഞ്ജലിയാണ്.
നവാഗതനായ രോഹിത് എം.ജി. കൃഷ്‍ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയെറ്ററുകളിൽ എത്തുക. ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളായിരിക്കും ഇരട്ടയിലേത്. നിരവധി പോലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഇതിനോടകം ഞെട്ടിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവർഫുൾ പോലീസ് വേഷമായിരിക്കും ഇരട്ടയിലേത്. ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു.
advertisement
ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജോജു, അഞ്ജലി എന്നിവരെക്കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയാണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം. വരികൾ- അൻവർ അലി. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. ആർട്ട്- ദിലീപ് നാഥ്‌, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ് സേവ്യർ, സംഘട്ടനം- കെ. രാജശേഖർ, മാർക്കറ്റിംഗ്, മീഡിയ പ്ലാൻ- ഒബ്സ്ക്യൂറ.
advertisement
Summary: Joju George’s first-ever twin roles appears in Iratta. In the thriller, he plays twin police officers. His personas are Vinod and Pramod, two police brothers
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Iratta movie | ഇരട്ടവേഷത്തിൽ ഞെട്ടിക്കാനൊരുങ്ങി ജോജു ജോർജ്; 'ഇരട്ട' ട്രെയ്‌ലർ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement