Padmini trailer | കല്യാണം കഴിച്ചാൽ മാറാവുന്ന പ്രശ്നമേയുള്ളൂ, എന്നാൽ കല്യാണം കഴിച്ചാലോ? രമേശൻ മാഷായി കുഞ്ചാക്കോ ബോബന്റെ 'പത്മിനി'

Last Updated:

ചിത്രത്തിൽ അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ

പത്മിനി ട്രെയ്‌ലർ
പത്മിനി ട്രെയ്‌ലർ
‘തിങ്കളാഴ്‌ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി  സംവിധാനം ചെയ്യുന്ന ‘പത്മിനി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസായി. രമേശൻ മാഷ് എന്ന അധ്യാപകനായാണ് ചാക്കോച്ചനെ ഇതിൽ കാണാനാവുക.
ചിത്രത്തിൽ അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ഗണപതി, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയ, മാളവിക മേനോൻ, സീമ ജി. നായർ,എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.
advertisement
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും  സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘പദ്മിനി’. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് പുല്ലുടൻ,പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ് നക്കോത്,മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ സ്റ്റിൽസ്- ഷിജിൻ പി. രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്,പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Trailer for Kunchacko Boban movie Padmini released. The film has Kunchacko Boban playing the role of a teacher
മലയാളം വാർത്തകൾ/ വാർത്ത/Film/
Padmini trailer | കല്യാണം കഴിച്ചാൽ മാറാവുന്ന പ്രശ്നമേയുള്ളൂ, എന്നാൽ കല്യാണം കഴിച്ചാലോ? രമേശൻ മാഷായി കുഞ്ചാക്കോ ബോബന്റെ 'പത്മിനി'
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement