Janaki Jaane trailer | ഈ പുഴ കായലിലേക്കാണെങ്കിൽ, ജാനകി ഉണ്ണിക്കുള്ളതാ; രസകരമായ നിമിഷങ്ങളുമായി 'ജാനകി ജാനേ' ട്രെയ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സിനിമയുടെ അവതരണം
അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ (Janaki Jaane) ട്രെയ്‌ലർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. പി.വി. ഗംഗാധരൻ അവതരിപ്പിക്കുന്ന ചിത്രം ‘എസ് ക്യൂബ്’ ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് നിർമ്മിക്കുന്നത്. പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സിനിമയുടെ അവതരണം.
നവ്യാ നായരും സൈജു കുറുപ്പുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷറഫുദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു.
advertisement
ഗാനങ്ങൾ – എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം – കൈലാസ് മേനോൻ, സംഗീതം, പശ്ചാത്തല സംഗീതം – സിബി മാത്യൂ അലക്സ്, ഛായാഗ്രഹണം – ശ്യാമ പ്രകാശ് എം.എസ്.; എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – ജ്യോതിഷ് ശങ്കർ, കോ-റൈറ്റേഴ്സ് – അനിൽ നാരായണൻ, രോഹൻ രാജ്; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രഘുരാമ വർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രത്തീന, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, പി.ആർ.ഒ.- വാഴൂർ ജോസ്. മെയ് 12ന് കൽപ്പക ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
advertisement
Summary: Trailer for Navya Nair Saiju Kurup movie Janaki Jaane got released
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 07, 2023 7:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Janaki Jaane trailer | ഈ പുഴ കായലിലേക്കാണെങ്കിൽ, ജാനകി ഉണ്ണിക്കുള്ളതാ; രസകരമായ നിമിഷങ്ങളുമായി 'ജാനകി ജാനേ' ട്രെയ്‌ലർ