• HOME
  • »
  • NEWS
  • »
  • film
  • »
  • Rani trailer | ബാലുവിന്റെയും ശിവാനിയുടെയും ത്രില്ലർ ചിത്രം; 'റാണി'യിൽ ബിജു സോപാനവും ശിവാനി മേനോനും

Rani trailer | ബാലുവിന്റെയും ശിവാനിയുടെയും ത്രില്ലർ ചിത്രം; 'റാണി'യിൽ ബിജു സോപാനവും ശിവാനി മേനോനും

'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം

  • Share this:

    ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘റാണി’യുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. എസ്.എം.ടി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമ തീർത്തുമൊരു ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ളതാണ്. ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്.

    ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്., ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു.

    മണിസ് ദിവാകർ, ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസി എന്നിവരാണ് സഹനിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി. ഉണ്ണികൃഷ്ണനാണ്.

    Also read: Samadhana Pusthakam | കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ സിനിമയിലേക്ക്; ‘സമാധാന പുസ്തകം’ ആലുവയിൽ ആരംഭിച്ചു

    പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം.: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നാൾ, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയ കൃഷ്ണ, രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് ആർ.എഫ്.ഐ, ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ.: ഹരീഷ് എ.വി., മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി. ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ് ആർ., ഡിസൈൻ: അതുൽ കോൾഡ്ട്രൂ. ചിത്രം ഉടൻ തിയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

    Summary: Trailer from Uppum Mulakum fame Biju Sopanam Shivani Menon movie Rani is here

    Published by:user_57
    First published: