• HOME
 • »
 • NEWS
 • »
 • film
 • »
 • Ormakalil | ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ആയി 'ഓർമ്മകളിൽ'; ട്രെയ്‌ലർ റിലീസ് ചെയ്‌തു

Ormakalil | ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ആയി 'ഓർമ്മകളിൽ'; ട്രെയ്‌ലർ റിലീസ് ചെയ്‌തു

ഒരിടവേളയ്ക്കു ശേഷം ശങ്കർ ഡി.ഐ.ജി. കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് 'ഓർമ്മകളിൽ'

ഓർമ്മകളിൽ

ഓർമ്മകളിൽ

 • Last Updated :
 • Share this:
  പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം 'ഓർമ്മകളിൽ' (Ormakalil) സെപ്റ്റംബർ 23ന് തീയേറ്ററുകളിലെത്തുന്നു. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

  വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ ഡി.ഐ.ജി. കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് 'ഓർമ്മകളിൽ'.

  Also read: Malikapuram | കുഞ്ഞ് മാളികപ്പുറത്തിന്റെ സൂപ്പർ ഹീറോ അയ്യപ്പൻ; ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം'

  ശങ്കറിനു പുറമെ ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ പി., സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.  ബാനർ - പ്രീമിയർ സിനിമാസ്; രചന, നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ്, ഛായാഗ്രഹണം - നിതിൻ കെ. രാജ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - എം. വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്‌വെൽ, ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ.എൽ. അജികുമാർ, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല- ബിനിൽ കെ. ആന്റണി, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ്, സോബിൻ ജോസഫ് ചാക്കോ, വിതരണം - സാഗാ ഇന്റർനാഷണൽ, സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.

  Also read: Thallumaala | യഥാർത്ഥ സബ്ടൈറ്റിൽ ഒ.ടി.ടിയിൽ വെട്ടിനിരത്തി; പ്രതിഷേധവുമായി 'തല്ലുമാല'യുടെ അണിയറക്കാർ

  നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ (Thallumaala) സബ്ടൈറ്റിലുകൾ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമയിൽ ഉദ്ദേശിച്ച അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയത്. എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്തത് എന്ന് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'തല്ലുമാല' ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രമാണ്.

  'സബ്ടൈറ്റിൽ രചയിതാവിന്റെ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുന്നത് തീർത്തും അനുചിതവും അധാര്‍മ്മികവുമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടരുതെന്ന് നെറ്ഫ്ലിക്സിനോടും മറ്റു സ്ട്രീമിംഗ് പ്ലാറ്റുഫോമുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു', ചിത്രത്തിനായി സബ്ടൈറ്റിൽ ചെയ്ത 'ഫിൽ ഇൻ ദി ബ്ലാങ്ക്‌സ്' പ്രസ്താവനയിൽ പറഞ്ഞു.
  Published by:user_57
  First published: