Shefeekkinte Santhosham | ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണമാരംഭിക്കുന്നു
- Published by:Meera Manu
- news18-malayalam
Last Updated:
Unni Mukundan movie Shefeekkinte Santhosham to begin from April 16 | ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം നാളെ മുതൽ ഷൂട്ടിംഗ് ആരംഭിക്കുന്നു
ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം 'മേപ്പടിയാൻ' നേടിയ മികച്ച വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം 'ഷെഫീക്കിന്റെ സന്തോഷം' (Shefeekkinte Santhosham) ചിത്രീകരണം ആരംഭിക്കുന്നു. ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി അനൂപ് പന്തളം (ഗുലുമാൽ ടി.വി. ഷോ ഫെയിം) രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രീകരണം ഏപ്രിൽ 16 രാവിലെ 8 മണിക്ക് ആരംഭിക്കും. ഈരാറ്റുപേട്ടയിലാണ് തുടക്കം.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം.
രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‌നർ എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിൽ കേന്ദ്രീകൃതമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. അതിനായി താൻ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും സിനിമയിലുണ്ട് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
രചനയും സംവിധാനവും അനൂപ് പന്തളം നിർവഹിക്കുന്നു. ഉണ്ണി മുകുന്ദൻ, മനോജ് കെ. ജയൻ, ബാല, ഷഹീൻ സിദ്ദിഖ്, ദിവ്യ പിള്ള, ആത്മീയ രാജൻ, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, പൊള്ളാച്ചി രാജ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റഭിനേതാക്കൾ.
advertisement
advertisement
സംഗീതം- ഷാൻ റഹ്മാൻ, ഡിഒപി- എൽദോ ഐസക്, എഡിറ്റർ- നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുൺ അയൂർ, കോസ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ,
പ്രമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻ- MA MI JO.
Summary: Shooting for the second production under the banner Unni Mukundan Films to kick start from April 16. Touted to be another feel-good family entertainer, the plot focuses on the life of an NRI. According to the makers, 'Shefeek is an NRI hailing from an ordinary family in Paarathodu, a small village. He finds joy in the happiness of helping others and he’s willing to do anything for that. Film has all elements of a complete family entertainer.'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 15, 2022 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shefeekkinte Santhosham | ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണമാരംഭിക്കുന്നു









