ഉറിയടി ചിത്രീകരണം ആരംഭിച്ചു

Last Updated:
പോലീസ് കഥയുമായി രണ്ടാം വരവ് നടത്തുന്ന അടി കപ്യാരെ കൂട്ടമണി ടീമിന്റെ ഉറിയടി, ചിത്രീകരണം ആരംഭിച്ചു. ആദ്യ ചിത്രത്തിൽ ക്യാമ്പസ് കഥയും യുവാക്കളുമായിരുന്നെങ്കിൽ, ഇത്തവണ മലയാള സിനിമയിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന, ഒട്ടനവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച താരങ്ങളുമായാണ് വരവ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാന ക്വാട്ടേഴ്സിലാവും മുഖ്യ ചിത്രീകരണം.
ഡി.വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ മുകേഷ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ അണിനിരക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാരുണ്ടാവും. മാട്ടുപ്പെട്ടി മച്ചാനിൽ ഹാസ്യ നായകന്മാരായി മുകേഷും ബൈജുവും എത്തിയിട്ടുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ഒപ്പിയെടുക്കുന്നതാണു കഥാ തന്തു.
നടൻ ഫഹദ് ഫാസിലാണു ഉറിയടി ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. 'ആൻ അടി ക്യാൻ ചേഞ്ച് യുവർ ലൈഫ്' (ഒരടി നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കും) എന്ന ടാഗ്‌ലൈനോടെയാണു പോസ്റ്റർ പുറത്തു വന്നത്. അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വർഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകൻ. 2015 ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉറിയടി ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
  • പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ, മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ്.

  • ബിടെക് അഡ്മിഷൻ തട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്താൻ പോലിസ് സനൂപിന്റെ വീട്ടിലെത്തിയിരുന്നു.

  • സനൂപിനെതിരെ ആൾമാറാട്ടത്തിന് കേസെടുത്ത് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.

View All
advertisement