Film review: Uyare: ആദ്യ പകുതി ഇവിടെ വരെ
Last Updated:
Uyare movie review first day first half | ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ വേഷത്തിൽ പാർവതിയെത്തുന്ന ഉയരെ ആദ്യ പകുതി
സ്കൂൾ കാലത്ത് ആകാശപ്പറക്കൽ കണ്ട് മോഹിച്ച പെൺകുട്ടി. പല്ലവി രവീന്ദ്രൻ. ആ സ്വപ്നം മനസ്സിൽ കൊണ്ട് നടന്നു എന്ന് മാത്രമല്ല പിന്നാലെ പോയി ആ ലക്ഷ്യത്തിലേക്കു എത്തുക കൂടി ചെയ്ത പെൺകുട്ടി. കോക്പിറ്റിലെ പെൺസാന്നിധ്യമാവാൻ തുനിഞ്ഞിറങ്ങാൻ തീരുമാനിച്ച പെൺകുട്ടി.
പക്ഷെ ഇത്തരം മേഖലയിലേക്ക് കടക്കുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാണ് പല്ലവി. ആൾക്കൊരു കാമുകൻ ഉണ്ട്. ഇയാളുടെ നോ ഒബ്ജക്ഷൻ സെർറ്റിഫിക്കറ്റ് കിട്ടുന്നിടത്താണ് പല്ലവിയുടെ ആത്മസംതൃപ്തി എന്ന് അടിവരയിട്ടു പറഞ്ഞിട്ടേ സ്ക്രിപ്റ്റ് പല്ലവിയുടെ മോഹങ്ങളുടെ ചിറകുകൾ വരയ്ക്കുന്നുള്ളൂ. അതിനൊരു കാരണം പറഞ്ഞ് വയ്ക്കുന്നുമുണ്ട്. ഒരു ആസിഡ് ആക്രമണം അതിജീവിച്ച കഥാപാത്രം എന്ന വൺലൈനറിന്റെ ഗതി പ്രവചിക്കാൻ സിനിമ തുടങ്ങി അധികം കഴിയും മുൻപേ സാധിക്കുന്നു എന്ന് സാരം. ആദ്യ പകുതിയിൽ തന്നെ ഇതു കാണുന്നുമുണ്ട്.
advertisement
വർഷങ്ങൾക്കു മുൻപേ മലയാള സിനിമ കണ്ട് പഴകിയ കൂട്ടുകാരന്റെ ആളില്ലാ വീട്ടിലെ രഹസ്യ സമാഗമം, കാമുകൻ ദേഷ്യപ്പെടുമ്പോൾ പൊട്ടി കരയുന്ന കാമുകി (ഇവിടെ അതൊരു പൈലറ്റ് ആകാൻ പോകുന്ന പെൺകുട്ടി ആണെന്ന് ഓർക്കണം) ലൈനിൽ കാര്യങ്ങൾ പുരോഗമിക്കുന്നു.
ഇതൊക്കെയും കൂടാതെ ഇനി എന്തെന്നതാണ് രണ്ടാം പകുതിയിലെ കാത്തിരിപ്പ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2019 11:26 AM IST