Vaathil release | വാതിൽ തുറക്കാൻ അൽപ്പം വൈകും; വിനയ് ഫോർട്ട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിൽ

Last Updated:

നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ്

വാതിൽ
വാതിൽ
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ്
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ സെപ്റ്റംബർ എട്ടിന് സിനി ലൈൻ എന്റർടൈൻമെന്റ് തിയ്യേറ്ററുകളിലെത്തിക്കുന്നു. നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ്. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പി.ആർ.ഒ.-എ.എസ്. ദിനേശ്.
advertisement
Summary: Malayalam movie Vaathil starring Vinay Forrt and Anu Sithara releasing in September 2023. Directed by Sarju Ramakanth, the film was proposed for a release in August 2023
മലയാളം വാർത്തകൾ/ വാർത്ത/Film/
Vaathil release | വാതിൽ തുറക്കാൻ അൽപ്പം വൈകും; വിനയ് ഫോർട്ട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിൽ
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement