Jawan | ഷാരൂഖിന്റെ കൂടെ നൃത്തം ചെയ്ത് നയൻ‌താര; ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ജവാനിലെ 'രാമയ്യ വസ്തവയ്യ'

Last Updated:

SRKയുടെ കൂടെ നൃത്തം ചെയ്യാൻ മലയാളികളുടെ പ്രിയ നയൻ‌താരയുമുണ്ട്

നോട്ട് രാമയ്യ വസ്തവയ്യ
നോട്ട് രാമയ്യ വസ്തവയ്യ
ജവാനിലെ ഏറ്റവും പുതിയ ഡാൻസ് നമ്പർ ഗാനവുമായി ഷാരൂഖ് ഖാൻ (Shah Rukh Khan). ഡാൻസ് ഫ്ലോറുകളിൽ തീ പാറിക്കുന്ന നോട്ട് രാമയ്യ വസ്തവയ്യ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. എസ്.ആർ.കെയുടെ കൂടെ നൃത്തം ചെയ്യാൻ മലയാളികളുടെ പ്രിയ നയൻ‌താരയുമുണ്ട്.
തന്റെ ആരാധകരൊത്തുള്ള #askSRK എന്ന ട്വിറ്റർ ചർച്ചയിൽ നേരത്തെ ഷാരൂഖ് ഈ പാട്ടിന്റെ ടീസർ പങ്കുവെച്ചിരുന്നു.
ഒരു ഗംഭീര പാർട്ടി നമ്പർ ആണ് ‘നോട്ട് രാമയ്യ വസ്തവയ്യ’ (Jawan: Not Ramaiya Vastavaiya). അനിരുദ്ധിന്റെ ഈ ഡാൻസ് നമ്പറിൽ ഷാരൂഖിന്റെ മാന്ത്രിക ചാരുതയും ഊർജ്ജവും ആകർഷണീയം തന്നെ. അതിനുദാഹരണമാണ് ഇതിനോടകം യൂട്യൂബിൽ ട്രെൻഡ്സെറ്റർ ഗാനമായി ഇത് മാറിയത്. മൂന്ന് വ്യത്യസ്ത ഭാഷകളിൽ ‘നോട്ട് രാമയ്യ വസ്തവയ്യ’ പുറത്തിറങ്ങിയിട്ടുണ്ട്.
advertisement
നർത്തകി വൈഭവി മർച്ചെന്റ് ആണ് ഗാനത്തിന് നൃത്ത സംവിധാനം ഒരുക്കിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഗൗരി ഖാനും ഗൌരവ് വർമയും ചേർന്ന് നിർമിക്കുന്ന ആറ്റ്ലീ ചിത്രം സെപ്റ്റംബർ 7ന് മൂന്ന് ഭാഷകളിലായി വേൾഡ് വൈഡ് റിലീസ് ചെയ്യും. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. കേരള പ്രൊമോഷൻ – പപ്പറ്റ് മീഡിയ.
Summary: Every beat from Shah Rukh Khan movie trends like anything. ‘Not Ramaiya Vastavaiya’ is the latest to have joined the league of Youtube trendsetters. Featuring Shah Rukh Khan and Nayanthara, the song has now occupied the number 3 spot on Youtube
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan | ഷാരൂഖിന്റെ കൂടെ നൃത്തം ചെയ്ത് നയൻ‌താര; ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ജവാനിലെ 'രാമയ്യ വസ്തവയ്യ'
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement