വിനീത്, കൈലാഷ്, മുക്ത, ലാൽ ജോസ്; 'കുരുവിപ്പാപ്പ' ഫാമിലി സറ്റയർ ചിത്രം

Last Updated:

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'

കുരുവിപാപ്പ
കുരുവിപാപ്പ
വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ് കെ., ബഷീർ കെ.കെ. എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ യുവതാരങ്ങളായ ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സംവിധായകൻ ലാൽ ജോസും ചേർന്ന് റിലീസ് ചെയ്തു. വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ് കെ., ബഷീർ കെ.കെ. എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ യുവതാരങ്ങളായ ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സംവിധായകൻ ലാൽ ജോസും ചേർന്ന് റിലീസ് ചെയ്തു.
അബ്ദുൾ റഹിം യു.കെ., ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.
‘സ്റ്റാന്‍ഡേര്‍ഡ്10-ഇ/ 1999 ബാച്ച്’ എന്ന സിനിമയ്ക്ക് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലമ്പൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്, സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു.
advertisement
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റർ: വി.ടി. ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം.: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ആസ്ക്, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി. ക്രിയേറ്റീവ്സ്, ഡിസൈൻ: ജിസെൻ പോൾ.
advertisement
Summary: Malayalam movie Kuruvipappa starring Vineeth, Kailash, Muktha and Lal Jose is a family satire
മലയാളം വാർത്തകൾ/ വാർത്ത/Film/
വിനീത്, കൈലാഷ്, മുക്ത, ലാൽ ജോസ്; 'കുരുവിപ്പാപ്പ' ഫാമിലി സറ്റയർ ചിത്രം
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement