'കൃഷ്ണൻകുട്ടി പണി തുടങ്ങി'യിൽ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും
- Published by:user_57
- news18-malayalam
Last Updated:
Vishnu Unnikrishnan and Saniya Iyyappan feature in Krishnankutti Pani Thudangi | പ്രഖ്യാപനത്തോടൊപ്പം സിനിമയുടെ ടൈറ്റിൽ അനിമേഷൻ വീഡിയോ പുറത്തിറക്കി അണിയറക്കാർ
'എൻ്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിൻ്റെ
സംവിധായകൻ സൂരജ് ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്.
നവംബർ 23 ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്.
advertisement
ഗാനരചന ഹരി നാരായണൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു. സാനിയ അയ്യപ്പൻ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ് നിർവഹിക്കും.
advertisement
കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് വേണ്ടി വികൃതി, പാ.വ. എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ടൈറ്റിൽ അനിമേഷൻ പുറത്തിറങ്ങിയിട്ടുണ്ട്.
ഇഫാർ മീഡിയയാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി വിതരണം നിർവ്വഹിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 14, 2020 2:48 PM IST









