HOME /NEWS /Film / #മീ ടു : കരണ്‍ ജോഹറിനും ശബാന അസ്മിക്കുമെതിരെ കങ്കണ റണോട്ട്

#മീ ടു : കരണ്‍ ജോഹറിനും ശബാന അസ്മിക്കുമെതിരെ കങ്കണ റണോട്ട്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ : മീ ടു കാമ്പെയ്ന്‍ ഇന്ത്യയില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോള്‍ വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടി കങ്കണാ റണോട്ട്. സംവിധായകന്‍ കരണ്‍ ജോഹര്‍, നടി ശബാന അസ്മി എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു താരത്തിന്റെ വിമര്‍ശനം.

    സിനിമാ മേഖലയില്‍ നിന്നുള്ള കുറച്ചു കൂടി പ്രബലരായ ആളുകളും കാമ്പെയ്‌നെ അനുകൂലിച്ച് രംഗത്തു വരണമെന്നും ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും വേണമെന്നായിരുന്നു കങ്കണയുടെ പ്രതികരണം. കരണ്‍ ജോഹറിനെയും ശബാന അസ്മിയെയും പോലുള്ളവരൊക്കെ എവിടെയാണിപ്പോള്‍. ഇവരെല്ലാം വിഷയത്തില്‍ പരസ്യമായി തന്നെ പ്രതികരിക്കേണ്ടതുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

    കരണ്‍ ജോഹറിനെതിരെ ആയിരുന്നു കങ്കണയുടെ കൂടുതല്‍ ആരോപണങ്ങള്‍. തന്റെ ജിം-എയര്‍പോര്‍ട്ട് വസ്ത്രധാരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ദിനംതോറും വാചാലനാകുന്ന ആളാണ് കരണ്‍. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി എന്താണ് മിണ്ടാത്തത്. അവരെപ്പോലുള്ളവരുടെ വ്യക്തിത്വവും ജീവനമാര്‍ഗവുംസിനിമ മേഖലയിലാണ്. എന്നാല്‍ ഇപ്പോള്‍ അതേ മേഖല ഒരു മാറ്റത്തിലൂടെ കടന്നു പോകുമ്പോള്‍ അവരൊക്കെ എവിടെയാണ്.. എന്തിനാണ് മൗനം പാലിക്കുന്നത്. കങ്കണ ചോദിക്കുന്നു..

    പ്രതിഷേധങ്ങളില്‍ പതറില്ല : ശബരിമലയില്‍ പോകുമെന്നുറച്ച് രേഷ്മ

    ഏത് വിഷയത്തിലായാലും ആരെയും കൂസാതെയുള്ള തുറന്നു പറച്ചിലുകള്‍ നടത്തി ശ്രദ്ധേയമാകുന്ന ആളാണ് കങ്കണ. ഇന്ത്യയില്‍ മീ ടു കാമ്പെയ്ന്‍ തുടങ്ങിയ സമയത്ത് തന്നെ തനിക്കെതിരെ ഉണ്ടായ പീഡന ശ്രമങ്ങള്‍ സംബന്ധിച്ച് താരം വെളിപ്പെടുത്തിയിരുന്നു. കങ്കണയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ ക്യീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ വികാസ് ബാഹലിനെതിരെയായിരുന്നു ആരോപണങ്ങള്‍. പിന്നീട് ചിത്രത്തിലെ തന്നെ മറ്റൊരു സഹതാരവും വികാസിനെതിരെ രംഗത്തെത്തിയിരുന്നു.

    First published:

    Tags: Bollywood film, Film news, Karan johar, Me too, ബോളിവുഡ്, മീ ടു, സിനിമ