ക്രിസ്ത്യൻ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിർഷാ; മിമിക്രി രംഗത്തെ സുഹൃത്തുക്കളുടെ സംരംഭം 'ഒരു നറുപുഷ്പമായ്'
- Published by:Rajesh V
- news18-malayalam
Last Updated:
'ഒരു നറുപുഷ്പമായ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നാദിർഷായുടെ സുഹൃത്തുക്കളാണ് ഒരുക്കിയത്. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ സാജു കൊടിയനാണ് രചന നിർവ്വഹിച്ചത്. സംഗീതം വിനോദ് കെടാമംഗലം. ഏലൂർ ജോർജിന്റെ മകൾ ഐറിനാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ടൈറ്റസ് വല്ലാർപാടമാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ജയസൂര്യ നായകനായ നാദിർഷയുടെ പുതിയ സിനിമയ്ക്ക് ഈശോ എന്ന പേര് നൽകിയതിനെതിരെ കത്തോലിക്കാ കോൺഗ്രസ് അടക്കമുള്ള ചില ക്രിസ്തീയ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിർഷ. 'ഒരു നറുപുഷ്പമായ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നാദിർഷായുടെ സുഹൃത്തുക്കളാണ് ഒരുക്കിയത്. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ സാജു കൊടിയനാണ് രചന നിർവ്വഹിച്ചത്. സംഗീതം വിനോദ് കെടാമംഗലം. ഏലൂർ ജോർജിന്റെ മകൾ ഐറിനാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ടൈറ്റസ് വല്ലാർപാടമാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Also Read- 'ഇവർ ക്രിസ്ത്യാനിതാലിബാൻ, ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം'; ഈശോ സിനിമയ്ക്ക് പിന്തുണയുമായി സക്കറിയ
നാദിർഷാ സംവിധാനം ചെയ്യുന്ന 'ഈശോ' സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഏതാനും വൈദികരും വിശ്വാസികളും രംഗത്ത് വന്നിരുന്നു.
advertisement
ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ ഈ വാർത്ത പങ്കുവെച്ച് കൊണ്ട് 'ദൈവം വലിയവനാണെന്ന്' ഫേസ്ബുക്കിൽ നാദിർഷ കുറിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
advertisement
നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയിൽ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം. 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനും പോസ്റ്ററിൽ ഉണ്ടായിരുന്നു. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കി പുതിയ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തു. നാദിർഷയെ പിന്തുണച്ച് സിനിമാപ്രവർത്തകരും മറ്റു ചില വൈദികരും രംഗത്ത് വരികയും ചെയ്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 16, 2021 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രിസ്ത്യൻ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിർഷാ; മിമിക്രി രംഗത്തെ സുഹൃത്തുക്കളുടെ സംരംഭം 'ഒരു നറുപുഷ്പമായ്'









