കട്ടപ്പനയിലെ ഋതിക് റോഷന്റെ ചരിത്രം ആവർത്തിക്കുമോ? നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ 'മാജിക് മഷ്റൂംസ്'

Last Updated:

ഗായകരായി ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങിയവർ

മാജിക് മഷ്റൂംസ്
മാജിക് മഷ്റൂംസ്
പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ (Vishnu Unnikrishnan) നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ്’ (Magic Mushrooms) ജനുവരി 16ന് തിയേറ്ററുകളിൽ. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ 3D ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
advertisement
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം. ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ., റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ., ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
advertisement
Summary: After the audience's response to 'Kattappanayile Hrithik Roshan', 'Magic Mushrooms' directed by Nadirsha, starring Vishnu Unnikrishnan in the lead, will hit the theatres on January 16. The film is a fun family feel-good entertainer. Akshaya Udayakumar is playing the female lead in the film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കട്ടപ്പനയിലെ ഋതിക് റോഷന്റെ ചരിത്രം ആവർത്തിക്കുമോ? നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ 'മാജിക് മഷ്റൂംസ്'
Next Article
advertisement
ക്ഷീര വികസന മന്ത്രിയുടെ ജില്ലയിൽ സൊസൈറ്റിക്ക് എതിരെ പാൽ തലയിൽ ഒഴിച്ച് ക്ഷീര കർഷകൻ്റെ പ്രതിഷേധം
ക്ഷീര വികസന മന്ത്രിയുടെ ജില്ലയിൽ സൊസൈറ്റിക്ക് എതിരെ പാൽ തലയിൽ ഒഴിച്ച് ക്ഷീര കർഷകൻ്റെ പ്രതിഷേധം
  • കൊല്ലം പരവൂർ കൂനയിലെ പാൽ സൊസൈറ്റിക്കെതിരെ യുവക്ഷീരകർഷകൻ പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചു

  • പാലിന് നിലവാരമില്ലെന്നാരോപിച്ച് ബില്ല് നിഷേധിച്ചതായും സൊസൈറ്റി കള്ളക്കേസ് നൽകിയതായും ആരോപണം

  • സൊസൈറ്റി ജീവനക്കാർ ഗുണനിലവാരമില്ലാത്ത പാൽ കൊണ്ടുവരുന്നുവെന്നു ആരോപിച്ച് പൊലീസിൽ പരാതി നൽകി

View All
advertisement