'മനുഷ്യനല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം': ജ്യൂറിയുടെ പ്രത്യേക പരാമർശത്തിൽ ഇന്ദ്രൻസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ദേശീയ പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവാര്‍ഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു കരുതിയിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു
കൊച്ചി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. ‘സാധാരണ മനുഷ്യനല്ലേ, കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമവും’- സംസ്ഥാന പുരസ്ക്കാരം ലഭിക്കാത്തതിലുള്ള പ്രതികരണത്തെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞു.
ദേശീയ പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവാര്‍ഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു കരുതിയിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. ദേശീയ പുരസ്ക്കാരം ലഭിച്ചെന്ന് കരുതി സെലക്ടീവാകാനൊന്നുമില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്.
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി മലയാള സിനിമ. റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. നായാട്ട് എന്ന ചിത്രത്തിന് തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചു.
advertisement
പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടാണ് മികച്ച നടി. ഗംഗുഭായ് കത്തിയവഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ ഭട്ടിന് നടിക്കുള്ള പുരസ്ക്കാരം ലഭിച്ചത്. റോക്കട്രി- ദ നമ്പി എഫക്ട്സാണ് മികച്ച ചിത്രം. ആർ ആർ ആർ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 24, 2023 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മനുഷ്യനല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം': ജ്യൂറിയുടെ പ്രത്യേക പരാമർശത്തിൽ ഇന്ദ്രൻസ്