advertisement

Padakkalam | മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി വിജയ് ബാബുവിന്റെ 'പടക്കളം'

Last Updated:

മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ ചേർന്ന വീഡിയോ ആണിത്

പടക്കളം
പടക്കളം
ഏതുൽപ്പന്നത്തിനും അതിൻ്റെ വിപണനമേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം. ബുദ്ധിയും, കൗശലവുമൊക്കെ അതിൽ പ്രധാനമാണ്. ഇവിടെ നമ്മുടെ മുന്നിലെ ഉൽപ്പന്നം സിനിമയാണ്. മാർക്കറ്റിംഗിൽ കടുത്ത മത്സരം നിലനിൽക്കുന്ന ഒരു മേഖല കൂടിയാണ് സിനിമാമേഖല.
പ്രദർശനസജ്ജമായി വരുന്ന 'പടക്കളം' (Padakkalam) എന്ന ചിത്രത്തിൻ്റെ മാർക്കറ്റിംഗ് വ്യത്യസ്ഥമായ രീതിയിൽ ആരംഭിച്ചിരിക്കുന്നു. സിനിമയിൽ പുതുമകൾ ധാരാളം നൽകിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നതാണ് ചിത്രമാണിത്. പ്രമുഖ ചാനലുകളിൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിച്ച വിജയ് ബാബു തൻ്റെ സംരംഭങ്ങളിൽ എല്ലാ രംഗത്തും പുതുമകൾ അവതരിപ്പിക്കുവാൻ പരമാവധി ശ്രമിക്കാറുണ്ട്. അത് ചിത്രത്തിൻ്റെ അവതരണത്തിലായാലും, കഥയുടെ പുതുമയിലും, മറ്റു വിഭാഗങ്ങളിലുമൊക്കെ ഉണ്ടാകും.
നവാഗതനായ മനു സ്വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ മാർക്കറ്റിംഗിനെക്കുറിച്ചു സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ഏറെ വിജയം നേടിയ ഫാലിമി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, വാഴ എന്ന ചിത്രത്തിലൂടെ തിളങ്ങിയ സാഫ്, അരുൺ അജികുമാർ, ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ് നിരഞ്ജനാ അനൂപ് എന്നിവരടങ്ങുന്ന, ഒരു വീഡിയോയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്.
advertisement
പടക്കളം ഒരു തികഞ്ഞ ക്യാമ്പസ് ചിത്രമാണ്. മേൽപ്പറഞ്ഞ ഈ അഭിനേതാക്കൾ ക്യാമ്പസ് വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നു. ക്യാമ്പസ് എങ്ങനെ പടക്കളമാകുന്നു എന്നതാണ് തികഞ്ഞ ഫാൻ്റെസി ഹ്യൂമറിലൂടെ കാട്ടിത്തരുന്നത്. ചിരിക്കാനും ചിന്തിക്കാനും ധാരാളം അവസരങ്ങൾ നൽകി , വലിയ മുതൽമുടക്കിലൂടെ ക്ലീൻ എൻ്റെർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.
advertisement
ഈ വീഡിയോക്കൊപ്പം കൗതുകകരമായ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ അഭിനേതാക്കളും, അവർക്കൊപ്പം ജനപ്രിയ താരമായ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ നിന്നവരും പോസ്റ്ററിൽ ഉണ്ടായിരുന്നു.
'മാർക്കോ' ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ - നിതിൻ സി. ബാബു, മനു സ്വരാജ്; സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ; പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: New strategy for the movie Padakkalam featuring Niranjana Anoop and others
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Padakkalam | മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി വിജയ് ബാബുവിന്റെ 'പടക്കളം'
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement