ശ്രീനിയേട്ടനെ കാണാൻ ദുബായ് യാത്ര വേണ്ടെന്നുവെച്ച് സാഹസികമായി കൊച്ചിയിലെത്തിയ തമിഴ് താരം നേരിട്ടത് നാല് അപകടങ്ങളെ

Last Updated:

അവസാനമായൊന്ന് കാണണമെന്ന ആ​ഗ്രഹത്തിലാണ് ഇത്രയും ദൂരം യാത്ര ചെയ്തതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു

News18
News18
അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പ്രഖമുഖരാണ് എത്തിയത്. തെന്നിന്ത്യൻ സിനിമാലോകത്ത് നിന്നും നിരവധിപേർ എത്തിയിരുന്നു. 80-കളിലെയും 90-കളിലെയും നടന്മാരെയും ചലച്ചിത്രപ്രവർത്തകരും അടക്കം വന്നിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുൻകൂട്ടി നിശ്ചയിച്ച ദുബായ് യാത്ര റദ്ദാക്കി കൊച്ചിയിലേക്കെത്തിയതിനെ കുറിച്ച് നടൻ പാർത്ഥിപൻ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
തനിക്ക് എവിടെയിരുന്നുവേണമെങ്കിലും അദ്ദേഹത്തിന് അനുശോചനം അറിയിക്കാമായിരുന്നെന്നും. എന്നാൽ, അവസാനമായൊന്ന് കാണണമെന്ന ആ​ഗ്രഹത്തിലാണ് ഇത്രയും ദൂരം യാത്ര ചെയ്തതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. യാത്രാമധ്യേ തലനാരിഴയ്ക്കാണ് നാല് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം കുറിച്ചരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഞാൻ എങ്ങനെയാണ് കൊച്ചിയിലെത്തിയത് എന്ന് കേട്ടാൽ അത് വാക്കുകൾക്ക് അതീവമാണ്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ലഭ്യമായിരുന്നില്ല. രാത്രി 7:55-ന് ഞാൻ എന്റെ ബെൻസ് എടുത്ത് സ്വയം ഡ്രൈവ് ചെയ്ത് ഇറങ്ങി. 8:40-ന് എയർപോർട്ടിലെത്തി. ആ യാത്രയ്ക്കിടയിൽ നാല് തവണ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്.
advertisement
8:50-നായിരുന്നു വിമാനം. എയർപോർട്ടിൽ എത്തിയ ശേഷവും സീറ്റുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. എന്നെ എങ്ങനെയെങ്കിലും ഈ ഫ്ലൈറ്റിൽ കയറ്റാൻ പറ്റുമെങ്കിൽ പൈലറ്റിന്റെ സീറ്റാണെങ്കിൽ പോലും എനിക്ക് കുഴപ്പമില്ലെന്ന് ഞാൻ ഇൻഡിഗോ മാനേജരോട് തമാശയായും കാര്യമായും പറഞ്ഞു. ഒടുവിൽ 9:25-ന് സ്റ്റാഫുകളിൽ ഒരാൾ സീറ്റ് ഒഴിഞ്ഞുതന്നതോടെയാണ് എനിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത്.
രാത്രി 11 മണിക്ക് കൊച്ചിയിലെത്തി. എവിടെ താമസിക്കുമെന്ന് അറിയില്ലായിരുന്നു. ശ്രീനിവാസൻ സാറിന്റെ വീടിനടുത്ത് ഒരു ചെറിയ ഹോട്ടൽ കണ്ടെത്തി. സത്യത്തിൽ ഞാൻ ഇന്ന് ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ എവിടെയിരുന്നും അനുശോചനം അറിയിക്കാമായിരുന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ട് വലിച്ചടുപ്പിച്ചു. മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള വൻനിര അവിടെ ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ ഒരുപാട് സമ്പത്ത് കണ്ടിട്ടുണ്ട്, പക്ഷേ എന്റെ മുന്നിൽ അന്ന് ഉണ്ടായിരുന്നത് പണമല്ല, മറിച്ച് അഗാധമായ ബഹുമാനം അർഹിക്കുന്ന ശുദ്ധമായ ഒരു ആത്മാവായിരുന്നു.
advertisement
ആരും തിരിച്ചറിയാൻ വേണ്ടിയല്ല ഞാൻ വന്നത്. കയ്യിൽ കുറച്ച് മല്ലിപ്പൂക്കളുമായി എന്റെ പ്രിയ സുഹൃത്തിനെ കാണാൻ ഞാൻ എത്തി. ആരും എന്നെ കണ്ടില്ലെങ്കിലും പ്രപഞ്ചം അത് സാക്ഷ്യപ്പെടുത്തുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ 'എസ്കേപ്പ് ഫ്രം ഉഗാണ്ട'യിൽ എന്നോടൊപ്പം പ്രവർത്തിച്ച സംവിധായകൻ രാജേഷ് എന്നെ തിരിച്ചറിയുകയും സന്ദേശം അയക്കുകയും ചെയ്തു.
ആ തിരക്കിനിടയിൽ നിങ്ങളെ കണ്ടതിൽ സന്തോഷം. ചെന്നൈയിൽ നിന്ന് ശ്രീനിയേട്ടനായി മാത്രം ഓടിയെത്തിയ നിങ്ങളുടെ മനസ്സിനെ ഞാൻ വണങ്ങുന്നു. നിങ്ങളാണ് യഥാർത്ഥ സുഹൃത്ത്. ഹൃദയം തൊട്ട നിമിഷമെന്നാണ് അദ്ദേഹം പറഞ്ഞത്.
advertisement
ഇന്ന് നിങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നത് ഒരു ജീവിത തത്വശാസ്ത്രമാണ്. അന്ന് ഞാൻ അവിടെ കണ്ട ആയിരക്കണക്കിന് നായകന്മാരിൽ വെച്ച് ഏറ്റവും വലിയ നായകൻ നിങ്ങളാണ്. ഇന്നത്തെ കാലത്തെ (Gen Z) കുട്ടികളോട് എനിക്ക് പറയാനുള്ളത്, യഥാർത്ഥ നായകൻ ആരാണെന്ന് കാണണമെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ കാണണമെന്നാണ്. ആരെയും അറിയിക്കാതെ വന്ന് മടങ്ങിയ നിങ്ങളുടെ ആ വലിയ മനസ്സിനെക്കുറിച്ച് പറഞ്ഞപ്പോൾ അവരും വികാരാധീനരായെന്ന് രാജേഷ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീനിയേട്ടനെ കാണാൻ ദുബായ് യാത്ര വേണ്ടെന്നുവെച്ച് സാഹസികമായി കൊച്ചിയിലെത്തിയ തമിഴ് താരം നേരിട്ടത് നാല് അപകടങ്ങളെ
Next Article
advertisement
ശ്രീനിയേട്ടനെ കാണാൻ ദുബായ് യാത്ര വേണ്ടെന്നുവെച്ച് സാഹസികമായി കൊച്ചിയിലെത്തിയ തമിഴ് താരം നേരിട്ടത് നാല് അപകടങ്ങളെ
ശ്രീനിയേട്ടനെ കാണാൻ ദുബായ് യാത്ര വേണ്ടെന്നുവെച്ച് സാഹസികമായി കൊച്ചിയിലെത്തിയ തമിഴ് താരം നേരിട്ടത് നാല് അപകടങ്ങളെ
  • തമിഴ് നടൻ പാർത്തിപൻ ദുബായ് യാത്ര റദ്ദാക്കി നാല് അപകടങ്ങൾ നേരിട്ടും ശ്രീനിവാസനെ കാണാൻ കൊച്ചിയിലെത്തി

  • ചെന്നൈയിൽ നിന്ന് വിമാനമില്ലാതെ ബെന്ന്സിൽ ഡ്രൈവ് ചെയ്ത് എയർപോർട്ടിൽ എത്തി, ഒടുവിൽ സീറ്റ് ലഭിച്ചു

  • ശ്രീനിവാസനോടുള്ള ആദരവിനായി ആരെയും അറിയിക്കാതെ എത്തിയതും, യാത്രയുടെ വെല്ലുവിളികൾ പങ്കുവച്ചതും ശ്രദ്ധേയമാണ്

View All
advertisement