ഇക്കഴിഞ്ഞ മാർച്ച് 20 നാണ് പേളി മാണിക്കും ശ്രിനീഷ് അരവിന്ദിനും പെൺകുഞ്ഞ് ജനിച്ചത്. ജിവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. കുഞ്ഞ് ജനിച്ചപ്പോഴുള്ള ചിത്രവും പേളി ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രവും ഒപ്പം പേരും പുറത്തുവിട്ടിരിക്കുകയാണ് താരദമ്പതികൾ. നില ശ്രീനീഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകൾക്കൊപ്പമുള്ള കുടുംബ ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും പേളി പങ്കുവെച്ചിട്ടുണ്ട്.
You may also like:Prakashan Parakkatte | പോത്തേട്ടനും ഫാമിലിയും; 'പ്രകാശൻ പറക്കട്ടെ' പോസ്റ്റർ പുറത്തിറങ്ങിതങ്ങളുടെ ജീവിതം സന്തോഷകരവും കൂടുതൽ മനോഹരവുമാക്കിയത് മകളാണെന്ന് പേളി പറയുന്നു. മകൾക്കൊപ്പം ജീവിതത്തിൽ കൂടുതൽ സാഹസികതകൾ ചെയ്യാനാവട്ടെയെന്നും പേളി പറയുന്നു. ശ്രീനീഷിനോടായി നിലാ എന്ന പേരുള്ള ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതാണെന്ന് പറയാനും പേളി ആവശ്യപ്പെടുന്നു. മകളുടെ പേരുള്ള തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും പേളി പങ്കുവെച്ചു.
എആർ റഹ്മാൻ ഈണമിട്ട് ഹരിണി പാടിയ ഇന്ദിര എന്ന ചിത്രത്തിലെ നിലാ കായ്ഗിരത് എന്ന ഗാനമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. മകൾക്ക് എന്തുകൊണ്ട് നില എന്ന് പേര് നൽകി എന്നതിനെ കുറിച്ചും പേളി വിശദീകരിക്കുന്നു,
" അവളെ ആദ്യമായി ഞങ്ങളുടെ കൈകളിൽ പിടിച്ചപ്പോൾ ചന്ദ്രന്റെ ഒരു കഷണം കയ്യിൽവെച്ചിരിക്കുന്നതായാണ് തോന്നിയത്. അത്ര വിലപ്പെട്ടതായിരുന്നു. സ്വപ്നം യാഥാർത്ഥ്യമായി. ഏറ്റവും പവിത്രവും ദൈവികവുമായ അനുഭവം. അതിനാൽ, നിലാവിന്റെ പേര് തന്നെ മകൾക്കിടാൻ തീരുമാനിച്ചു".
ബിഗ് ബോസ് മലയാളം ആദ്യ സീസണിലായിരുന്നു പേളിയും ശ്രീനീഷും പരിചയപ്പെടുന്നതും അടുക്കുന്നതും. ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം പ്രേക്ഷകരും ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചിരുന്നത്. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയിൽ ഇരുവരും ഫൈനൽ റൗണ്ട് വരെ എത്തിയിരുന്നു. ഷോ കഴിഞ്ഞാൽ ഇവർ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പേർളിയും ശ്രീനിഷും ഊഹാപോഹങ്ങളെ പടിക്കു പുറത്താക്കുകയായിരുന്നു.
പിന്നാലെ വിവാഹിതരായ താരങ്ങൾ പേർളിയുടെ യൂട്യൂബ് ചാനലിൽ ഇവരുടെ ആദ്യ വെബ് സീരീസ് ആയ പേർളിഷ് പുറത്തിറക്കി. ശരത് ഡേവിസ് സംവിധാനം ചെയ്ത പേർലിഷിനു ജെസിൻ ജോർജ് സംഗീതം നിർവ്വഹിച്ചു. ക്ലിന്റ് സോമൻ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തു.
ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും യു ട്യൂബ് ചാനലിലൂടെയും അവർ പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.