HOME /NEWS /Film / ഇനി പേളിയുടെ 'സാരിത്തുമ്പിൽ' ശ്രീനിഷ് അരവിന്ദ്

ഇനി പേളിയുടെ 'സാരിത്തുമ്പിൽ' ശ്രീനിഷ് അരവിന്ദ്

പേളി - ശ്രീനിഷ്

പേളി - ശ്രീനിഷ്

ഫേസ്ബുക്ക് പേജിൽ പേളി പങ്കുവെച്ച ചിത്രം വൈറലായി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    പാലക്കാട് ശ്രീനിഷ് അരവിന്ദിന്റെ നാട്ടിൽ നടത്തിയ വിവാഹ ചടങ്ങിൽ പേളി ധരിച്ച വിവാഹപട്ടുസാരിയിലെ ചിത്രം കൗതുകമായി. സാരിയുടെ മുന്താണിയിൽ ശ്രീനിഷിനൊപ്പം പേളി നിൽക്കുന്ന ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഈ സാരിത്തുമ്പ് ശ്രീനിഷ് പിടിച്ചുനിൽക്കുന്ന വിവാഹ ചിത്രം വൈറലായി. പട്ടു സാരി ചുറ്റി, തനി തമിഴ് പൊണ്ണ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങിയ സുന്ദരി വധുവായാണ് പേളി പ്രത്യക്ഷപ്പെട്ടത്.

    മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇരുവരുടെയും വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു.

    100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.

    First published:

    Tags: Pearle Maaney, Pearle-Srinish, Pearle-Srinish news, Pearle-Srinish Pearlish, Pearle-Srinish reality show, Pearle-Srinish romance, Pearle-Srinish webseries, Pearle-Srinish wedding, Pearlish