News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 23, 2021, 4:02 PM IST
അവബോധ വീഡിയോയിൽ പൂർണ്ണിമ ഇന്ദ്രജിത്ത്
ആകെ ഡാർക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാൻ തോന്നും, ഒന്നിനോടും ഒരു താൽപ്പര്യവുമില്ല, എന്തിനോടും വെറുപ്പും വിദ്വേഷവും, ചെറിയ ഒരു ശബ്ദം പോലും കേൾക്കാൻ പറ്റില്ല. വേണ്ടാത്ത ചിന്തകൾ, കുറ്റബോധം, ദേഷ്യം, തളർച്ച, വെറുതെ കിടക്കാൻ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത്?
ഈ ചിന്തകൾ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടോ? ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രെഷൻ അഥവാ വിഷാദം. മക്കളെ വളർത്തുന്ന മാതാപിതാക്കൾ ഇതുവല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കുന്നുണ്ടോ?
കേരളത്തിൽ ഡിപ്രെഷനും ആത്മഹത്യാ പ്രവണതയും കൂടിവരുന്ന സാഹചര്യത്തിൽ നടി പൂർണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ അവബോധ കാമ്പെയ്ൻ.
കുട്ടികൾക്ക് വളരാൻ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകൾ കേരളത്തിലുണ്ടാകുമെന്നു ഈ വീഡിയോയിൽ പറയുന്നു. തുറന്ന് സംസാരിക്കാനും ഭാരമിറക്കാനും നല്ലൊരു കൂട്ടാണ് ഇവർക്ക് വേണ്ടത്.
ഇതിന് മാറ്റം വരുത്താനായി അവരിലെ കലാവാസന ഉണർത്തൽ, യാത്രകൾ, തമാശ, എക്സർസൈസ്, കായികവിനോദത്തോടുള്ള താൽപ്പര്യം എന്നിവ പരിപോഷിക്കാവുനന്താണ്. ന്യൂറോ കെമിക്കൽ മാറ്റങ്ങൾ വഴി ഉണ്ടാവുന്ന രോഗാവസ്ഥയായതിനാൽ വിഷാദരോഗത്തെ നിസാരവത്ക്കരിക്കരുതെന്നും വീഡിയോയിൽ പറയുന്നു.
Published by:
user_57
First published:
January 23, 2021, 4:02 PM IST