കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തെ ഓർമ്മിപ്പിച്ച് 'പൊറാട്ട് നാടകം' ; ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
"പൊറാട്ട് നാടകം" ഉടൻതന്നെ തിയേറ്ററുകളിൽ എത്തും
വിവാദമായ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് “പൊറാട്ട് നാടകം “ത്തിന്റെ ടീസർ പുറത്തിറങ്ങി. ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജി സഹകരണത്തെ കുറിച്ച് പറഞ്ഞ വാചകത്തെ വച്ച് ട്രോൾ രൂപത്തിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി വന്ന ടീസർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വളരെ വ്യത്യസ്തമാർന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ആണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ് നായകനായ ചിത്രം കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കോമഡിക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
advertisement
സാംസ്കാരിക കലാരൂപങ്ങളായ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വരുന്നുണ്ട്. സൈജു കുറുപ്പിനെ കൂടാതെ ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ചിത്ര നായർ , ജിജിന രാധാകൃഷ്ണൻ, ഗീതി സംഗീത തുടങ്ങിയവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. മോഹൻലാൽ, ഈശോ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രമാണ് “പൊറാട്ടുനാടകം”.
advertisement
എമിറേറ്റ്സ് പ്രൊഡക്ഷൻസും, മീഡിയ യൂണിവേഴ്സും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വിജയൻ പള്ളിക്കര. കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ. എക്സി.പ്രൊഡ്യൂസർ: നാസർ വേങ്ങര. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്,ഗാനരചന: ബി.ഹരിനാരായണൻ; ഫൗസിയ അബൂബക്കർ. ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത്ത് രാഘവ്, മേക്കപ്പ്:ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ശബ്ദ സന്നിവേശം: രാജേഷ് പി.എം.
കളറിസ്റ്റ്: അർജ്ജുൻ മേനോൻ, വി എഫ് എക്സ്: രന്തീഷ് രാമകൃഷ്ണൻ (ഗ്രാൻസ് വി എഫ് എക്സ് സ്റ്റുഡിയോ), നൃത്തസംവിധാനം: സജ്ന നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, ലൊക്കഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, പി.ആർ.ഓ.മഞ്ചു ഗോപിനാഥ്, സ്റ്റിൽസ്:രാംദാസ് മാത്തൂർ, പരസ്യകല: മാമി ജോ. “പൊറാട്ട് നാടകം” ഉടൻതന്നെ തിയേറ്ററുകളിൽ എത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 02, 2023 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തെ ഓർമ്മിപ്പിച്ച് 'പൊറാട്ട് നാടകം' ; ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വൈറൽ