വേട്ടയനിൽ മഞ്ജുവാര്യർ നായിക ആകാൻ കാരണം മറ്റൊരു തമിഴ് ചിത്രം; വെളിപ്പെടുത്തലുമായി രജനികാന്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
മഞ്ജു വാര്യർ ആയിരിക്കും നായികയെന്ന് സംവിധായകനാണ് തന്നോട് പറഞ്ഞതെന്നാണ് രജനി കാന്ത് പറയുന്നത്
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയൻ (Vettaiyan). ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിന് പുറമെ മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബട്ടി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 10-നാണ് തിയേറ്ററിൽ എത്തുന്നത്.
ചിത്രത്തിൽ മഞ്ജു വാര്യർ നായിക ആയി എത്തിയതിനെ കുറിച്ച് വേട്ടയന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് സംസാരിച്ചിരുന്നു. മഞ്ജു വാര്യർ ആയിരിക്കും നായികയെന്ന് സംവിധായകനാണ് തന്നോട് പറഞ്ഞതെന്നാണ് രജനി കാന്ത് പറഞ്ഞത്. മഞ്ജു വാര്യറുടെ അസുരൻ മാത്രമാണ് താൻ കണ്ടിട്ടുള്ളതെന്നും അതിൽ കുറച്ച് പ്രായമുള്ള കഥാപാത്രമായിരുന്നു നടിയുടേത്. അത് കണ്ടതോടെ, ഈ സിനിമയിലെ ക്യാരക്ടര്‍ മഞ്ജു ചെയ്താല്‍ നന്നാകുമെന്ന് തനിക്ക് തോന്നിയെന്നാണ് രജനി കാന്ത് പറഞ്ഞത്.
'ജ്ഞാനവേലുമായി കഥയെപറ്റിയും ഓരോ ക്യാരക്ടറും ആര് ചെയ്യുമെന്നുമുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടയിലാണ് മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ആ കഥാപാത്രം മഞ്ജു ചെയ്താൽ നല്ലതായിരിക്കുമെന്ന് പറഞ്ഞതും ജ്ഞാനവേലായിരുന്നു. മഞ്ജുവിന്റെ അധികം സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല.
advertisement
ആകെ കണ്ടത് 'അസുരന്‍' മാത്രമായിരുന്നു. ആ സിനിമയില്‍ സ്വല്പം പ്രായമായിട്ടുള്ള ക്യാരക്ടറാണ് മഞ്ജു ചെയ്തത്. അത് കണ്ടപ്പോള്‍ ഈ സിനിമയില്‍ എന്റെ നായികയായി മഞ്ജു കറക്ടാകുമെന്ന് തോന്നിയിരുന്നു. ഗംഭീര പെർഫോമൻസ് ആയിരുന്നു മഞ്ജുവിന്റേത്. നല്ല എനർജി, നല്ല ഡിഗ്നിറ്റി. മഞ്ജുവിന്റെ കൂടെ വർക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു.'- രജനികാന്ത് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 09, 2024 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വേട്ടയനിൽ മഞ്ജുവാര്യർ നായിക ആകാൻ കാരണം മറ്റൊരു തമിഴ് ചിത്രം; വെളിപ്പെടുത്തലുമായി രജനികാന്ത്