യോഗി ആദിത്യനാഥിന്‍റ കാല്‍ തൊട്ടുവണങ്ങിയ സംഭവം; വിശദീകരണവുമായി രജനികാന്ത്

Last Updated:

ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച തമിഴ് സൂപ്പര്‍ താരം രജനികാന്ത് അദ്ദേഹത്തിന്റെ കാല്‍ തൊട്ടുവണങ്ങിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.സമൂഹമാധ്യമങ്ങളിലും സൂപ്പർ സറ്റാറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ
സംഭവത്തിൽ വിശദീകരണവുമായി രജനികാന്ത് രംഗത്ത്.
സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും സന്യാസിമാരോട് ആദരം അറിയിക്കുന്നത് ഇങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രജനികാന്തിന്റെ പരാമര്‍ശം. അതേസമയം ജയിലര്‍ മികച്ച വിജയമാക്കിയതിന് രജനികാന്ത് ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.
advertisement
ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. ലഖ്നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് രജനി യുപി മുഖ്യമന്ത്രിയെ കണ്ടത്. കാറില്‍ നിന്ന് നേരെയിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയാണ് തന്‍റെ ആദരവ് പ്രകടിപ്പിച്ചത്
മലയാളം വാർത്തകൾ/ വാർത്ത/Film/
യോഗി ആദിത്യനാഥിന്‍റ കാല്‍ തൊട്ടുവണങ്ങിയ സംഭവം; വിശദീകരണവുമായി രജനികാന്ത്
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement