രൺബീർ കപൂറിന്റെ രാമായണ ചിത്രീകരണം ആരംഭിച്ചു; സെറ്റിൽ നിന്നുള്ള ആദ്യ വീഡിയോ വൈറലായി
- Published by:Vishnupriya S
- news18-malayalam
Last Updated:
രാമനായി രൺബീർ കപൂറും സീതയായി സായ്പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്
രൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമായണ'. പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടി. കൂറ്റൻ തൂണുകളുടെയും കൂറ്റൻ കൊട്ടാരം പോലുള്ള ഘടനകളുടെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ചിത്രത്തിലെത്തുന്ന രൺബീർ കപൂർ ഉടൻ തന്നെ ടീമിനൊപ്പെം ചേരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Ramayana set ????????#RanbirKapoor #niteshtiwari pic.twitter.com/SuUzwwjyUX
— Ranbir Kapoor ????❤️ (@Khushali_rk) April 3, 2024
രാമനായി രൺബീർ കപൂറും സീതയായി സായ്പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കൂടാതെ രാവണന്റെ വേഷമിടുന്നത് കെജിഎഫിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കന്നഡ താരം യഷ് ആണ്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്.മൂന്ന് ഭാഗമായിട്ടായിരിക്കും ചിത്രം നിർമിക്കുക. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 07, 2024 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രൺബീർ കപൂറിന്റെ രാമായണ ചിത്രീകരണം ആരംഭിച്ചു; സെറ്റിൽ നിന്നുള്ള ആദ്യ വീഡിയോ വൈറലായി