ഓണത്തിനും മുൻപേ സൈജു കുറുപ്പിന്റെ 'ഭരതനാട്യം' കാണാം; റിലീസ് തിയതി
- Published by:meera_57
- news18-malayalam
Last Updated:
നാട്ടിൻപുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാവികസനം
നടൻ സൈജു കുറുപ്പ് (Saiju Kurup) ആദ്യമായി നിർമ്മാണ രംഗത്തെത്തുന്ന 'ഭരതനാട്യം' (Bharatanatyam) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഓഗസ്റ്റ് 30ന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന തോമസ് തിരുവല്ലാ ഫിലിംസും സൈജു കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് നിർമാണം.
നാട്ടിൻപുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാവികസനം. ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ചിത്രത്തിന് വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നു. ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ചിത്രത്തിന് അകമ്പടിയായുണ്ട്.
Also read: ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, വേഷവിധാനവും; സൈജു കുറുപ്പിന്റെ 'ഭരതനാട്യം' പുതിയ പോസ്റ്റർ
ക്ലീൻ ഫാമിലി എൻ്റർടൈനർ എന്ന് ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽ പറയാം.
advertisement
സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ്കുമാർ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു, ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം - ബബിലു അജു, എഡിറ്റിംഗ് - ഷഫീഖ് വി.ബി., കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ് - മനോജ് കിരൺ രാജ്, കോസ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം - ജസ്റ്റിൻ ജയിംസ്, ചീഫ് അസോസിയേറ്റ് ഡയറ്ടർ - സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - അനിൽ കല്ലാർ, ജോബി ജോൺ
advertisement
പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചുമന. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Release date for Saiju Kurup movie Bharatanatyam announced. The movie has got Saiju Kurup don the role of an actor cum producer. Date of release has been fixed for August 30
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 26, 2024 12:58 PM IST