ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, വേഷവിധാനവും; സൈജു കുറുപ്പിന്റെ 'ഭരതനാട്യം' പുതിയ പോസ്റ്റർ

Last Updated:

സൈജു കുറുപ്പ്, നന്ദു പൊതുവാൾ, അഭിരാം രാധാകൃഷ്ണൻ, സ്വാതിദാസ് പ്രഭു എന്നിവരാണ് പോസ്റ്ററ്റിൽ കാണുന്ന അഭിനേതാക്കൾ

ഭരതനാട്യം
ഭരതനാട്യം
കൗതുകം പകർന്നു കൊണ്ട് സൈജു കുറുപ്പ് (Saiju Kurup) ചിത്രം 'ഭരതനാട്യം' (Bharatanatyam movie) പുതിയ പോസ്റ്റർ. ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, വേഷവിധാനവും ഒക്കെയുള്ള ഒരു കുടുംബത്തിൻ്റെ പശ്ചാത്തലമാണ് ഈ പോസ്റ്ററ്റിലൂടെയും പ്രകടമാകുന്നത്. സൈജു കുറുപ്പ്, നന്ദു പൊതുവാൾ, അഭിരാം രാധാകൃഷ്ണൻ, സ്വാതിദാസ് പ്രഭു എന്നിവരാണ് ഈ പോസ്റ്ററ്റിൽ കാണുന്ന അഭിനേതാക്കൾ.
കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം തികഞ്ഞ ഒരു കുടുംബകഥ പറയുന്നു. നർമ്മ മുഹൂർത്തങ്ങളിലൂടെ കാമ്പുള്ള ഒരു കുടുംബകഥ പറയുന്ന ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ഉണ്ടാവുന്നു. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ സായ്കുമാർ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനു ലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, ശ്രീജ രവി, ദിവ്യാ എം. നായർ, ശ്രുതി സുരേഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
advertisement
ഗാനങ്ങൾ - മനു മഞ്ജിത്ത്, സംഗീതം -സാമുവൽ എബി, ഛായാഗ്രഹണം - ബബിലു അജു, എഡിറ്റിംഗ് - ഷഫീഖ് വി.ബി., കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ് - കിരൺ രാജ്, കോസ്റ്റിയൂം ഡിസൈൻ- സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം -ജസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- കല്ലാർ അനിൽ, ജോബി ജോൺ; പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന.
ആഗസ്റ്റ് 23ന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Bharatanatyam is an upcoming movie featuring Saiju Kurup, a movie he is producing as well. Saiju Kurup, Nandu Poduval, Abhiram Radhakrishnan and Swathidas Prabu are featured in the latest drop, a poster released by its makers. The plot is expected to be an out-and-out family entertainer
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, വേഷവിധാനവും; സൈജു കുറുപ്പിന്റെ 'ഭരതനാട്യം' പുതിയ പോസ്റ്റർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement